കൊല്ലം യു.ഡി.എഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി
കൊല്ലം: ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാരായ പൊലിസുകാര്‍ക്ക് ഇതുവരെ നല്‍കിയിട്ടുള്ള തപാല്‍ വോട്ടുകള്‍ റദ്ദാക്കണമെന്നും പകരം പുതിയ തപാല്‍ വോട്ടുകള്‍ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് കൊല്ലം യു.ഡി.എഫ് ജില്ലാ നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലിന് കള്ളവോട്ട് ചെയ്യാന്‍ പൊലിസ് അസോസിയേഷന് ഭാരവാഹികള്‍ ഭീഷണിപ്പെടുത്തി പൊലിസുകാരില്‍നിന്ന് തപാല്‍ വോട്ട് നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ സമാഹരിക്കുന്നതു സംബന്ധിച്ചും യു.ഡി.എഫ് പരാതി നല്‍കിയിരുന്നു.
ഈ മാസം ആറിന് മുന്‍പ് സ്ഥലം മാറ്റത്തിനുള്ള ഓപ്ഷന് നല്‍കണമെന്ന സിറ്റി പൊലിസ് കമ്മിഷണറുടെ ഉത്തരവ് ആയുധമാക്കി തപാല്‍ വോട്ട് തരാത്തവരെ വിദൂരസ്ഥലങ്ങളില്‍ മാറ്റിനിയമിക്കുമെന്ന ഭീഷണി മുഴക്കലിനെതിരേയും പരാതി നല്‍കിയിരുന്നുവെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."