കെ.എസ്.ടി.പി തടസം നീങ്ങിയില്ല
ഉരുവച്ചാല്‍:തടസമില്ലാതെ വൈദ്യൂതി വിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ലക്ഷങ്ങള്‍ ചിലവഴിച്ച് മട്ടന്നൂരില്‍ സ്ഥാപിക്കുന്ന ഭൂഗര്‍ഭ കേബിള്‍ പ്രവൃത്തി പാതിവഴിയില്‍ നിലച്ചു.
ഒരു വര്‍ഷം മുന്‍പ് കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയാണ് ലക്ഷ്യം കാണാതെ ഇപ്പോള്‍ പാതി വഴിയില്‍ നില്‍ക്കുന്നത്.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ മട്ടന്നൂര്‍ നഗരത്തില്‍ തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുകയെന്നതാണ്പദ്ധതിയുടെ ലക്ഷ്യം. ചാവശ്ശേരി,
പഴശ്ശി സബ്‌സ്റ്റേഷനുകളില്‍ നിന്ന് ഭൂമിക്ക് അടിയിലൂടെ കേബിള്‍ലൈന്‍ വലിച്ച് മട്ടന്നൂരിലെത്തിച്ചു വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് പദ്ധതി തയാറാക്കിയത്.
പഴശ്ശി സബ് സ്റ്റേഷനില്‍ നിന്നും വരുന്ന കേബിള്‍ ഇടവേലിക്കല്‍, ഇല്ലം ഭാഗം വഴി മട്ടന്നുരില്‍ എത്തിക്കുന്ന പ്രവൃത്തി പൂര്‍ത്തികരിച്ചുവെങ്കിലും കേബിള്‍ വഴി വൈദ്യുതി നല്‍കുന്ന കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവുമായില്ല.
ചാവശ്ശേരി സബ് സ്റ്റേഷനില്‍ നിന്ന് മട്ടന്നൂര്‍ ഗാന്ധി റോഡിലേക്ക് വലിക്കേണ്ട കേബിള്‍ പ്രവൃത്തി പാതിവഴിയില്‍ നിര്‍ത്തിട്ട് മാസങ്ങളായി.
മട്ടന്നൂര്‍ നഗരസഭയുടെ അതിര്‍ത്തി പാലമായ കള റോഡിന് ശേഷം കേ ബിള്‍ സ്ഥാപിക്കുന്ന പ്രവൃത്തി റോഡ് വികസനത്തിന്റെ ഭാഗമായി കെ. എസ്.ടി. പി അധികൃതര്‍ തടഞ്ഞത് പദ്ധതിക്ക് വന്‍ തിരിച്ചടിയായി.പുതിയ റോഡ് നിര്‍മിച്ചത് കാരണം റോഡ് കുത്തി പൊളിച്ച് കേബിള്‍ വലിക്കുന്ന പ്രവൃത്തിയാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.
പഴശ്ശി മുതല്‍ മട്ടന്നൂര്‍ വരെയുള്ളആറ് കിലോമീറ്ററില്‍ കേബിള്‍ വലിക്കാന്‍ 1.6 കോടി രൂപയാണ് ചെലവഴിക്കുന്നത്.
ചാവശ്ശേരി സബ് സ്റ്റേഷനില്‍ നിന്ന് മട്ടന്നൂര്‍ ഗാഡി റോഡ് വരെ ദുഗര്‍ഭ വൈദ്യുതി ലൈന്‍ വലിക്കാല്‍ പ്രവൃത്തിക്ക് 1.5 കോടി രൂപയാണ് ചെലവു വരുന്നത്.
മഴക്കാലത്ത് ചെറിയ മരകൊമ്പുകള്‍ ലൈനില്‍ തട്ടി വൈദ്യുതി ബന്ധം നിലക്കുന്നത് പതിവായ സാഹചര്യത്തിലാണ് ഭൂഗര്‍ഭ കേബിള്‍ വഴി വൈദ്യുതി വിതരണം നടത്താന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചത്.നിലവില്‍കണ്ണൂര്‍ വിമാനത്താവളത്തിലും പൂര്‍ണമായി ഭൂഗര്‍ഭ കേബിള്‍ വഴിയാണ് വൈദ്യുതി നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."