HOME
DETAILS

പരിശോധന പ്രഹസനം ചാലിയാറില്‍ വ്യാപക മണലൂറ്റല്‍

  
backup
September 03 2018 | 02:09 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b9%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%9a%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%b1%e0%b4%bf


അരീക്കോട്: ചാലിയാറിലെ വിവിധ കടവുകളില്‍ നിന്ന് വ്യാപകമായി മണല്‍ കടത്തല്‍ തുടരുന്നു. ദിനംപ്രതി നൂറിലേറെ വാഹനങ്ങളില്‍ രാത്രി മുതല്‍ പുലരുന്നതുവരെ മണല്‍ കൊള്ള തുടര്‍ന്നുകൊണ്ടിരിക്കയാണ്. ചെറുതും വലുതുമായ വാഹനങ്ങളില്‍ മണല്‍കടത്ത് വ്യാപകമായി തുടരുമ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കണ്ണടക്കുകയാണെന്ന് ആക്ഷേപമുയരുന്നുണ്ട്.
നിലവില്‍ അനധികൃതമായി മണല്‍ക്കൊള്ള നടത്തുന്നവരെ പിടികൂടാന്‍ ജില്ലാ പോലിസ് മേധാവിയുടെ കീഴില്‍ പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പരിശോധനാ വിവരം മണല്‍കടത്ത് സംഘത്തിന് നേരത്തെ തന്നെ ലഭിക്കുന്നതിനാല്‍ പൊലീസ് എത്തുമ്പോഴേക്കും രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഇതു മൂലം മണല്‍കടത്ത് പിടിക്കാന്‍ കഴിയാതെ മടങ്ങുകയാണ് എസ്.പിയുടെ കീഴിലുള്ള പ്രത്യേക ടീം. അരീക്കോട്, വാഴക്കാട്, എടവണ്ണ സ്റ്റേഷന്‍ പരിധിയില്‍ മണല്‍കടത്ത് കണ്ടെത്താന്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും വേണ്ട രീതിയില്‍ പരിശോധന നടത്താന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന ആക്ഷേപം വ്യാപകമായിരിക്കുകയാണ്.
നേരത്തെ പ്രവര്‍ത്തിച്ചിരുന്ന കടവുകളിലെല്ലാം പൊലിസ് ചങ്ങലയിട്ട് പൂട്ടിയിരുന്നു. എന്നാല്‍ ഈ ചങ്ങലകള്‍ പൊട്ടിച്ചാണ് ഇപ്പോള്‍ മണല്‍ കടത്തുന്നത്. വാഹനങ്ങളുടെ താഴ്ഭാഗത്ത് മണല്‍ നിറച്ച് മുകളില്‍ എം.സാന്‍ഡ് വിതറി മണല്‍ കടത്തുന്നവരുമുണ്ട്. വ്യാപകമായി മണല്‍ വാരിയതിന്റെ ഫലമായി അടിതട്ട് ചളിയും മാലിന്യവും നിറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ വേനലില്‍ ബ്ലൂ ഗ്രീന്‍ ആല്‍ഗ പ്രതിഭാസം രൂപപ്പെട്ട് ചാലിയാര്‍ മലിനമായിരുന്നു. ഇതോടെ ചാലിയാറില്‍ നിന്നും മഞ്ചരി മുനിസിപ്പാലിറ്റിയിലെയും കോഴിക്കോട് കോര്‍പ്പറേഷനിലെയും പതിനഞ്ചോളം പഞ്ചായത്തുകളിലെ രണ്ടര ലക്ഷത്തോളം കുടുംബങ്ങളുടെയും കുടിവെള്ള വിതരണവും പ്രതിസന്ധിയിലായിരുന്നു. മണല്‍വാരല്‍ തുടര്‍ന്നാല്‍ വേനല്‍ രൂക്ഷമാകുന്നതോടെ ചാലിയാര്‍ മലിനമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  3 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  3 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  4 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  5 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  5 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  5 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  5 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  5 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  6 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  6 hours ago