HOME
DETAILS

ബി.ജെ.പി ശ്രമം കേരളത്തെ തകര്‍ക്കാന്‍: മുഖ്യമന്ത്രി

  
backup
May 07 2019 | 21:05 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b4%95

 

തിരുവനന്തപുരം: കേരളത്തിന്റെ വികസന നേട്ടങ്ങളെ ഇല്ലാതാക്കി സംസ്ഥാനത്തെ തകര്‍ക്കാനാണ് ബി.ജെ.പിയും സംഘ്പരിവാറും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി. ആ ലക്ഷ്യത്തോടെയാണ് അത്തരം ആളുകള്‍ എന്നും പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


കേരളം ഗതാഗതക്കുരുക്കില്‍ കുടുങ്ങിക്കിടക്കാനാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. കേരളത്തിന്റെ എല്ലാ മുന്നേറ്റങ്ങളേയും തകര്‍ക്കുക എന്നതാണ് അവരുടെ പ്രധാന അജന്‍ഡ. ബി.ജെ.പി സംസ്ഥാനത്തിനുതന്നെ ബാധ്യതയാണ്. യാതൊരു കാരണവും പറയാതെയാണ് സംസ്ഥാനത്തെ ദേശീയപാത വികസനത്തില്‍നിന്ന് ദേശീയപാത അതോറിറ്റി പിന്മാറുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.


സ്ഥലമേറ്റെടുപ്പ് അടക്കമുള്ള നടപടികള്‍ ക്രിയാത്മകമായി മുന്നോട്ട് പോകുകയാണ്. ഇതിനിടയിലാണ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുന്നത്. സംസ്ഥാനത്തെ വികസനത്തിന്റെ ചിറകരിയാനാണ് കേന്ദ്രനീക്കം. പ്രളയത്തിന്റെ പേരുപറഞ്ഞ് ദേശീയപാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന് കേന്ദ്രത്തിന് കത്തെഴുതിയ പി.എസ് ശ്രീധരന്‍ പിള്ളയുടെ നടപടിയേയും മുഖ്യമന്ത്രി നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. പരാതി ഉണ്ടെങ്കില്‍ അത് പറയേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാരിനോടാണ്. രഹസ്യമായി കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയ പി.എസ് ശ്രീധരന്‍ പിള്ള സാഡിസ്റ്റാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


സംസ്ഥാനവുമായി ഒരു ചര്‍ച്ചയും നടത്താതെയാണ് ദേശീയപാത അതോറിറ്റി പദ്ധതി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
രണ്ടുവര്‍ഷത്തേക്ക് തുടര്‍നടപടികള്‍ നടത്താനാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് ലക്ഷ്യം. ഇടതുസര്‍ക്കാര്‍ കാലയളവില്‍ ദേശീയപാത വികസനം സാധ്യമല്ലാതാക്കുകയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.


ദേശീയപാതയുടെ വികസനം കേരളത്തിന് അത്യാവശ്യമാണ്. പലയിടത്തും ദേശീയപാത എന്നുപോലും വിളിക്കാന്‍ പറ്റാത്ത റോഡുകളാണുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ചെയ്യേണ്ട മുഴുവന്‍ കാര്യങ്ങളും ചെയ്തുകൊടുത്തു. കാസര്‍കോട് തലപ്പാടി മുതല്‍ തിരുവനന്തപുരം കഴക്കൂട്ടം വരെയുള്ള ദേശീയപാത വികസന പദ്ധതിയില്‍ 3 എ വിജ്ഞാപനം 100 ശതമാനം പൂര്‍ത്തിയായി. 3 ഡി കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ 92 ശതമാനം മുതല്‍ 100 ശതമാനം വരെ പൂര്‍ത്തിയായി. മലപ്പുറം, തൃശൂര്‍, എറണാകുളം ഭാഗങ്ങളില്‍ 60 ശതമാനവും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളില്‍ 40 ശതമാനവും പൂര്‍ത്തീകരിച്ചു. സ്ഥലമെടുപ്പ് ഇത്രയും മുന്നേറിയ സാഹചര്യത്തിലാണ് കേരളത്തിലെ ദേശീയപാത വികസനം തടയുന്ന നിര്‍ദേശം വരുന്നത്.


ദേശീയപാത വികസനത്തിന്റെ ഒന്നാംഘട്ടത്തില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒന്നാംഘട്ടത്തിലേക്കും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ രണ്ടാംഘട്ടത്തിലേക്കും മാറ്റുകയാണ് ചെയ്തത്. ഇത് ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്.
സ്വന്തം ഇംഗിതം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. തങ്ങള്‍ക്ക് താല്‍പര്യമുള്ളിടത്ത് മാത്രം വികസനം എന്നതാണ് അവര്‍ സ്വീകരിക്കുന്ന നയം. ഇതാദ്യമല്ല കേരളത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നത്.
സംസ്ഥാനം കടുത്ത പ്രതിസന്ധികളെയാണ് അടുത്ത കാലത്ത് നേരിട്ടത്. ഓഖി ദുരിതത്തിന്റെ ഘട്ടത്തില്‍ മത്സ്യത്തൊഴിലാളി മേഖലയെ സംരക്ഷിക്കാന്‍ 7,340 കോടി രൂപയുടെ പ്രത്യേക പാക്കേജ് തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചു. അതില്‍ കേരളത്തിന് ആകെ നല്‍കിയത് 133 കോടി രൂപയാണ്. അതില്‍ 21.3 കോടി രൂപ വെട്ടിക്കുറച്ചു. പ്രളയക്കെടുതിയുടെ ഭാഗമായി ദേശീയ ദുരന്ത പ്രതികരണ നിധിയില്‍നിന്നും രണ്ട് ഘട്ടങ്ങളിലായി 5,616.7 കോടി രൂപയും 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജും ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാരില്‍നിന്നും ഇതുവരെ ലഭിച്ചതാവട്ടെ 2,904.85 കോടി രൂപയും. പ്രളയകാലത്ത് നല്‍കിയ അരിയും മണ്ണെണ്ണയും ഉള്‍പ്പെടെയുള്ളവക്ക് കേന്ദ്രം തീരുമാനിച്ചത് പ്രകാരം താങ്ങുവില നിരക്ക് നല്‍കേണ്ടി വന്നാല്‍ 265.74 കോടി കേന്ദ്രത്തിന് നല്‍കേണ്ടിവരും.


ഒറ്റക്കെട്ടായി നിന്ന ജനതയെ വര്‍ഗീയമായി ധ്രുവീകരിക്കാനാണ് തെരഞ്ഞെടുപ്പ് കാലത്ത് സംഘ്പരിവാര്‍ ശ്രമിച്ചത്. തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്തുചെയ്യാനും അവര്‍ക്ക് മടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് കിണറ്റില്‍ വീണ ആറുവയസുകാരന്റെ ആരോഗ്യനില തൃപ്തികരം

Kerala
  •  a month ago
No Image

എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു' മാതാപിതാക്കള്‍ ഗുരുതരവസ്ഥയില്‍ 

National
  •  a month ago
No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago