HOME
DETAILS
MAL
ആരോഗ്യ ബോധവല്കരണ ക്ലാസും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി
backup
July 22 2016 | 21:07 PM
പേരാമ്പ്ര: ഭാരത് സേവക് സമാജിന്റെ പ്രാദേശിക കേന്ദ്രമായ പേരാമ്പ്ര കൈരളി വൊക്കേഷണല്‍ ട്രെയിനിങ് സെന്ററില്‍ വിദ്യാര്‍ഥിനികള്‍ക്കായ് ആരോഗ്യ ബോധവല്കരണ ക്ലാസ് സംഘടിപ്പിച്ചു. മഴക്കാല രോഗങ്ങളെ കുറിച്ചും പ്രതിവിധികളെ കുറിച്ചും നടത്തിയ ക്ലാസും മെഡിക്കല്‍ ലാബ് ടെക്നോളജി, പ്രീ പ്രൈമറി ടീച്ചര്‍ ട്രയിനിങ് കോഴ്സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നൊച്ചാട് ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. കവിത ഉദ്ഘാടനം ചെയ്തു. ഡോ. ശുഭലക്ഷ്മി അനൂപ് (ജില്ലാ ആശുപത്രി വടകര) ക്ലാസെടുത്തു. ഐ സുനിത അധ്യക്ഷയായി. കെ. ബി രജീഷ് കുമാര്‍, എം.വി റാഷിദ, കെ. കെ രജിത, കെ അജിഷ്മ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."