വില്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പിടിയില്‍
കൊളത്തൂര്‍: ജില്ലയിലുടനീളം സ്കൂള്‍ - കോളജുകള്‍ ലഹരി മുക്തമാക്കുന്നതിന്റെ ഭാഗമായി കൊളത്തൂര്‍ എസ്.ഐ സി.കെ നൗഷാദും സംഘവും നടത്തിയ വാഹന പരിശോധനയില്‍ വില്പനക്കായി കൊണ്ട@ുവന്ന 2.600 കിലോഗ്രാം കഞ്ചാവുമായി ര@ണ്ടു പേര് പിടിയിലായി. അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി കഴുങ്ങോളിപറമ്പില് ഹുസൈന് എന്ന മാനു, വേങ്ങര ചെറൂര് സ്വദേശി കരുമ്പില്‍ മുഹമ്മദ് മന്‍സൂര്‍ എന്നിവരാണ് പിടിയിലായത്.
വളാഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് വരികയായിരുന്ന ഇവരെ മാലാപറമ്പ് കുരിശുപള്ളിക് സമീപത്തുവച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ അങ്ങാടിപ്പുറം, പുഴക്കാട്ടിരി ഭാഗങ്ങളിലെ ഏജന്റുമാര്‍ മുഖേന വളാഞ്ചേരി,പുത്തനത്താണി എന്നിവിടങ്ങളിലെ മൊത്ത കച്ചവടക്കാരില്‍ നിന്നും കിലോഗ്രാമിന് 15,000 രൂപ നിരക്കില്‍ വാങ്ങിയതാണെന്നും ഇത് ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തിക്കാന്‍ പ്രത്യേക ഏജന്റുമാര്‍ ഉ@െണ്ടന്നും പ്രതികള്‍ പൊലിസിനോട് പറഞ്ഞു.
കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും പൊലിസ് കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ, മങ്കട, കൊളത്തൂര്‍ പൊലിസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികൂടിയായ ഹുസൈന് പുത്തനങ്ങാടിയില്‍ രാത്രിയില്‍ കടയടച്ച് പോകുന്ന വ്യാപാരിയെ തമിഴ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി കാറും പണവും തട്ടിയെടുത്ത കേസിലെ മുഖ്യ സൂത്രധാരനും നിരവധി കേസുകളില്‍ അറസ്റ്റ് വാറന്റുള്ള പ്രതിയുമാണ്. ഒരു മാസത്തിനുള്ളില്‍ പത്ത് കിലോയിലധികം തൂക്കം വരുന്ന കഞ്ചാവ് പൊതികളാണ് കൊളത്തൂര്‍ പൊലിസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
പ്രതികളില്‍ നിന്നും പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം, വളാഞ്ചേരി ഭാഗങ്ങളിലെ ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള കഞ്ചാവുകടത്തുകാരെ കുറിച്ചുള്ള വിവരം ലഭിച്ചതായും അത് പ്രത്യേക സംഘം മഫ്തിയില്‍ നിരീക്ഷിച്ചു വരുകയാണെന്നും പ്രത്യേക സംഘത്തലവന് കൂടിയായ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന് അറിയിച്ചു.
കൊളത്തൂര്‍ എസ്.ഐ സി.കെ നൗഷാദ്, എ.എസ്.ഐമാരായ സി.പി മുരളി, വിവേകാനന്ദന്, സി.പി.ഒമാരായ എന്‍.ടി കൃഷ്ണകുമാര്‍, എം. മനോജ്, യു.പി ഷറഫുദ്ദീന്, മുഹമ്മദ് സജീര്‍, എം.കെ മിഥുന്, വി.പി രാജേഷ്, ക്ലിന്റ് ജേക്കബ്, ഷംസുദ്ദീന്, സത്താര്‍, മനോജ്, ഹോം ഗാര്‍ഡ് സുനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."