വടകരയില്‍ നാളെ ഓട്ടോ പണിമുടക്ക്
വടകര: പുതുതായി വി.എം. പെര്‍മിറ്റ് അനുവദിച്ച ആര്,ടി,എ നിലപാടില്‍ പ്രതിഷേധിച്ച് ശനിയാഴ്ച വടകരയില്‍ ഓട്ടോപണിമുടക്ക് നടത്താന്‍ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. മുനിസിപ്പല്‍ അധികൃതരും പൊലിസും പൊതുമരാമത്ത് വകുപ്പും ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുവരെ പുതുതായി പെര്‍മിറ്റ് അനുവദിക്കരുതെന്ന് രേഖാമൂലം ആര്.ടി.ഒയോട് ആവശ്യപ്പെട്ടിരുന്നു.
ഇതുലംഘിച്ചാണ് പെര്‍മിറ്റ് നല്‍കിയതെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. വരുംദിവസങ്ങളില്‍ ട്രാക്ക് സംവിധാനം ബഹിഷ്കരിച്ച് ആര്.ടി.എക്കെതിരേ നിസഹകരണ സമരവുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു.
മാതോങ്കണ്ടി അശോകന് അധ്യക്ഷനായി. കെ.വി.രാഘവന്, എം.കെ.പ്രസകുമാര്‍ (സി.ഐടി.യു), പി.സദാനന്ദന് (ഐ.എന്‍.ടി.യു.സി), ഗണേഷ് കുരിയാടി (ബി.എം.എസ്), വി.വി.മജീദ് (എസ്.ടി.യു), വി.കെ.നന്ദകുമാര്‍ (എ.ഐ.ടി.യു.സി), ഇ.രാജീവന് (എച്ച്.എം.എസ്) സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."