പ്രളയം; ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചു
പെരിന്തല്‍മണ്ണ: പ്രളയബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തുണ്ടായ പ്രളയവും വെള്ളപ്പൊക്കവും മൂലം പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ സെക്ഷന്‍ ഓഫിസ് പരിധിയിലുള്ള ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിങ് എടുക്കുന്നതും ബില്‍ തയാറാക്കി നല്‍കുന്നതും ഒരു ബില്ലിങ് സൈക്കിള്‍ ദീര്‍ഘിപ്പിച്ചു.ഈ പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 31.01.2019 വരെ പണം അടയ്ക്കാനുള്ള തിയതി നീട്ടി നല്‍കിയിട്ടുണ്ട്.
ആവശ്യമായ പക്ഷം തവണകളായി പണമടയ്ക്കാനുള്ള അനുമതി നല്‍കാന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍മാരെയും സ്‌പെഷല്‍ ഓഫിസര്‍ റവന്യുവിനെയും ചുമതലപ്പെടുത്തിയിട്ടുമുണ്ട്.ഈ കാലയളവിനുള്ളില്‍ ഉണ്ടാകുന്ന റി കണക്ഷന്‍ ഫീസും സര്‍ചാര്‍ജും ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ഈ ആനുകൂല്യത്തില്‍ നിന്ന് ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കിയതില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."