പൊലിസില്‍നിന്ന് വിരമിച്ച അബ്ദുല്‍ കരീം വീണ്ടും സേനയിലേക്ക്
പെരിന്തല്‍മണ്ണ: ഒന്നേകാല്‍ വര്‍ഷം മുന്‍പ് പൊലിസ് യൂനിഫോം അഴിച്ചുവച്ച അബ്ദുല്‍കരീം വീണ്ടും പൊലിസ് യൂനിഫോമിലെത്തുന്നു. കോഴിക്കോട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്.പിയായിരിക്കെ കഴിഞ്ഞവര്‍ഷം കാക്കിയഴിച്ചുവച്ച പെരിന്തല്‍മണ്ണ സ്വദേശി യു. അബ്ദുല്‍ കരീമാണ് ഐ.പി.എസ് പദവിലഭിച്ചതോടെ വീണ്ടും പൊലിസ് യൂനിഫോമിലെത്തുന്നത്.
2017 ജനുവരിയില്‍ ലഭിക്കേണ്ടിയിരുന്ന ഐ.പി.എസ് പദവിയാണ് ഒന്നവര്‍ഷം വൈകി വന്നിരിക്കുന്നത്. 12 എസ്.പിമാര്‍ക്ക് ഐ.പി.എസ് പദവി നല്‍കി സര്‍ക്കാര്‍ ഉത്തരവുണ്ടായി. ഭരണവിഭാഗത്തിലാകും നിയമനം. അങ്ങാടിപ്പുറം ചത്തോളിക്കുന്ന് സ്വദേശിയായ അബ്ദുല്‍ കരീമിന് നേരത്തെ രാഷ്ട്രപതിയുടെയും മുഖ്യമന്ത്രിയുടെയും മെഡലും ലഭിച്ചിട്ടുണ്ട്.
തേഞ്ഞിപ്പലം എസ്.ഐ ആയിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന് തുടക്കം. ഒട്ടേറെ പ്രധാന കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നല്‍കിയിട്ടുണ്ട്. തിരൂര്‍, തളിപ്പറമ്പ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ഡിവൈ.എസ്.പിയായിരുന്നു. മലപ്പുറം അഡ്മിനിസ്‌ട്രേഷന്‍, ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ എന്നിവിടങ്ങളിലും ഡിവൈ.എസ്.പിയായി സേവനം ചെയ്തു. തിരുവനന്തപുരത്ത് ഐ.ടി സെല്‍ മേധാവിയായാണ് എസ്.പിയായി ആദ്യനിയമനം ലഭിച്ചത്.
കോഴിക്കോട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ മൂന്നുവര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ആണ് സര്‍വിസില്‍ നിന്നും വിരമിച്ചിരുന്നത്.
ഐ.പി.എസ് പദവി ലഭിച്ച സാഹചര്യത്തില്‍ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായ ഇദ്ദേഹം 2021 ഏപ്രില്‍ വരെ ഇനി സേനയിലുണ്ടാകും. നസീമ ഭാര്യയും ഷിബില, കോഴിക്കോട്ട് ആര്‍ക്കിറ്റെക്റ്റായ സനില്‍, വിദ്യാര്‍ഥിയായ സനീദ് എന്നിവര്‍ മക്കളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."