HOME
DETAILS

സണ്‍ഡേ പ്ലസ്

  
backup
September 20 2020 | 00:09 AM

%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d%e0%b4%a1%e0%b5%87-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d
കൊതുകിനെ തുരത്തുന്ന
സ്പാര്‍തോഡിയ
 
 
ഓരോ ഋതുവിനായും ഓരോ പൂക്കളെ മൂന്നാര്‍ കരുതിവച്ചിട്ടുണ്ട്. മണ്‍സൂണ്‍ മടങ്ങിപ്പോകുന്ന ഈ കാലം സ്പാര്‍തോഡിയയുടേതാണ്. പച്ചപ്പട്ടു കമ്പളത്തിനു മീതെ ചോപ്പ് വിരിയിച്ചു നില്‍ക്കുന്ന സ്പാര്‍തോഡിയ പൂക്കളിപ്പോള്‍ മഴയൊഴിഞ്ഞ മൂന്നാറിന്റെ മനോഹര കാഴ്ചയാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ മലേറിയ രോഗം വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു. അന്ന് രോഗവാഹകരായ കൊതുകുകളെ തുരത്താന്‍ സായിപ്പിനൊപ്പം കപ്പലുകയറി വന്നതാണ് ഈ വിദേശ വൃക്ഷം.
ചുവന്നു തുടുത്തു നില്‍ക്കുന്ന സ്പാര്‍തോഡിയ പുഷ്പങ്ങളില്‍ പശിമയാര്‍ന്നതും പ്രത്യേക തരം ഗന്ധവുമുള്ള ഒരു ദ്രാവകമുണ്ട്. ഈ ഗന്ധത്തില്‍ ആകൃഷ്ടരായെത്തുന്ന കൊതുകുകള്‍ പൂവിലെ ദ്രാവകത്തില്‍ ഒട്ടിപ്പിടിക്കും.
ഇങ്ങനെ കൊതുകുകളെ കൊല്ലാനെന്ന ലക്ഷ്യത്തോടെയാണ് പ്രാദേശികമായി മലേറിയ മരമെന്നും അറിയപ്പെടുന്ന സ്പാര്‍തോഡിയ കടല്‍ കടന്ന് മൂന്നാറിലെത്തിയത്.
അന്ന് രോഗബാധ ഏറ്റവുമധികമുണ്ടായിരുന്ന വാഗുവരെ, തെന്മല, ഗുണ്ടുമല, ലക്ഷ്മി എസ്റ്റേറ്റുകളിലാണ് ഈ പുഷ്പവൃക്ഷം ഏറ്റവുമധികം കാണപ്പെടുന്നത്. മൂന്നാര്‍- മറയൂര്‍ റോഡിലും വഴിക്കിരുവശവും നിരവധി സ്പാര്‍തോഡിയ പൂത്ത് നില്‍ക്കുന്നുണ്ട്.
 
ചതുപ്പുനിലവും കത്തുമ്പോള്‍
 
 
തീപിടുത്തം പുതുമയല്ലാത്ത നാടാണ് ബ്രസീല്‍. ഇപ്പോഴിതാ ലോകത്തെ ഏറ്റവും വലിയ ചതുപ്പുനിലമെന്ന ഖ്യാതിയുള്ള ബ്രസീലിലെ തന്നെ പാന്റനാല്‍ മേഖലയില്‍ തീ പിടിച്ചിരിക്കുന്നു. ജനുവരി മുതല്‍ തുടര്‍ച്ചയായുള്ള തീ പിടുത്തത്തില്‍ നിരവധി ജീവജാലങ്ങളാണ് ചത്തൊടുങ്ങിയത്.
ലോകത്തിലെ തന്നെ ഏറ്റവും ജൈവവൈവിധ്യങ്ങളുള്ള മേഖലയാണിത്. 47 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വരള്‍ച്ചയാണ് തീ പിടുത്തത്തിലേക്ക് നയിച്ചതെന്നാണ് പറയുന്നത്.
ചതുപ്പുനിലത്തിന്റെ 15 ശതമാനവും ഇതിനകം കത്തിയമര്‍ന്നുവെന്നാണ് കണക്ക്.
 
നിലയ്ക്കാത്ത സഞ്ചാരങ്ങള്‍
 
[caption id="attachment_889046" align="alignnone" width="686"]  [/caption]
 
മനുഷ്യന്റെ സഞ്ചാര ചരിത്രം വ്യത്യസ്തമാണെങ്കിലും അതിലേറെയും അഭയാര്‍ഥി സഞ്ചാരമായിരിക്കും നടന്നിട്ടുണ്ടാവുക. അഭയം തേടി അലയുന്ന മനുഷ്യന്റെ വികാരപ്പകര്‍പ്പുകള്‍ കുറച്ചു മാസമകലെ ഇന്ത്യക്കാരും കണ്ടതാണ്. അതിനു സമാനമായൊരു ചിത്രമാണ് ഇപ്പോള്‍ ഗ്രീസിലെ ലെസ്‌ബോസ് ദ്വീപില്‍ നിന്ന് വരുന്നത്.
യൂറോപ്പിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപായ മോറിയയില്‍ തീ പിടുത്തമുണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ വീണ്ടും പലായനം ആരംഭിച്ചത്. മറ്റേതോ രാജ്യത്തു നിന്ന് എത്തിയ ഇവര്‍ തീരാ ദുരിതത്തിലായിരുന്നു മോറിയയിലെ ക്യാംപില്‍ കഴിഞ്ഞിരുന്നത്. അതിനിടയില്‍ കൊവിഡും വന്നു. ഇപ്പോഴിതാ തീ പിടുത്തവും. ഇവരിനി എങ്ങോട്ടാവും?
 
മനസിലായോ ആളെ?
 
 
 
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ വെങ്കല പ്രതിമയാണ് ഒന്നാമത്തെ ചിത്രത്തില്‍. മെലാനിയുടെ ജന്മനാടായ സ്ലൊവേനിയയില്‍ സ്ഥാപിച്ചതാണിത്. ഇതിനൊരു പ്രത്യേകതയുണ്ട്. നേരത്തെ ഇതേ സ്ഥലത്തുണ്ടായിരുന്ന സമാനമായ മരം കൊണ്ടുണ്ടാക്കിയ പ്രതിമ ആരോ തീവച്ചതിനെ തുടര്‍ന്നാണ് പുതിയ വെങ്കല പ്രതിമ സ്ഥാപിച്ചത്.
മെലാനിയയുടെ കോലമില്ലെന്ന് പറഞ്ഞാണത്രേ ഇത് നശിപ്പിച്ചത്! അല്ല, മെലാനിയയ്ക്ക് സ്ലോവേനിയയില്‍ എന്താണ് കാര്യമെന്ന് ചോദിക്കുന്നവരുമുണ്ട്.
ട്രംപ് പ്രസിഡന്റായ ദിവസം മെലാനിയ ധരിച്ച വസ്ത്രത്തിന്റെ നിറമായിരുന്നു പഴയ മര പ്രതിമയ്ക്ക് നല്‍കിയിരുന്നത്.
മൂന്നാമത്തെ ചിത്രത്തിലുള്ള പ്രതിമയ്ക്ക് നേരത്തെ പറഞ്ഞ പ്രശ്‌നമുണ്ടാവാനിടയില്ല. ആളെ മനസിലായില്ലേ, ട്രംപ് തന്നെ. കഴിഞ്ഞവര്‍ഷാണ് ഇത് സ്ഥാപിച്ചത്. അതും മെലാനിയ വളര്‍ന്നുവലുതായ സെലാ പ്രി കാമ്‌നികു എന്ന സ്ഥലത്താണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago