വോട്ടെടുപ്പ് നടക്കാനിരിക്കെ ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ പശുവിന്റെ ജഡം; വന്‍കലാപത്തിനുള്ള ആസൂത്രണത്തിന്റെ ഭാഗമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കാന്‍ മൂന്നുദിവസം മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത് വര്‍ഗീയകലാപത്തിന് സംഘ്പരിവാര്‍ നീക്കംനടത്തുന്നതായി ആരോപണം. കിഴക്കന്‍ ഡല്‍ഹിയിലെ ത്രിലോക്പുരിയില്‍ പശുക്കളുടെ ജഡം കണ്ടെത്തുകയും പ്രദേശത്ത് സംഘര്‍ഷാവസ്ഥനിലനില്‍ക്കുകയും ചെയ്തത് ജനങ്ങളില്‍ ഭീതിപടര്‍ത്തിയിട്ടുണ്ട്. നേരത്തെ നിരവധി കലാപങ്ങളുണ്ടായ ത്രിലോക്പുരിയിലെ സഞ്ജയ് തടാകത്തിന് സമീപമാണ് ഇന്നലെ രാവിലെ രണ്ടുപശുക്കളുടെ ജഡങ്ങള്‍ കണ്ടെത്തിയത്.
പ്രഭാതസവാരിക്കിറങ്ങിയവരാണ് ജഡം കണ്ടത്. ഇവര്‍ പിന്നീട് പൊലിസിനെ അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പൊലിസിനെ വിന്യസിച്ചെങ്കിലും ഇവിടെ സംഘര്‍ഷ സാഹചര്യമാണുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആവശ്യമായ പൊലിസിനെ പ്രദേശത്ത് വിന്യസിച്ചെന്നും അഭ്യൂഹങ്ങള്‍ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെന്നും മുതിര്‍ന്ന പൊലിസ് ഓഫിസര്‍ പറഞ്ഞു.
നിരവധി കോളനികള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമാണ് ത്രിലോക്പുരി. 2015 ഏപ്രിലില്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുമത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. തുടര്‍ന്ന് ഇവിടെ പൊലിസ് സാന്നിധ്യം സ്ഥിരമാക്കി. 2014ല്‍ ഇവിടെയുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ 50 പേര്‍ക്ക് പരുക്കേറ്റിരുന്നു. പിന്നീട് ഒരു മാസത്തോളമാണ് പ്രദേശത്ത് കര്‍ഫ്യു ഏര്‍പ്പെടുത്തിയത്. 1984ലെ സിഖ് വംശഹത്യയില്‍ ത്രിലോക്പുരിയിലുള്ള 350 പേരാണ് കൊല്ലപ്പെട്ടത്.
പശുവിന്റെ ജഡം പ്രദേശത്ത് കണ്ടത് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് കലാപത്തിനു ശ്രമം നടക്കുന്നുണ്ടെന്ന സൂചനയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കാരവന്‍ മാഗസിന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ വിനോദ് കെ. ജോസ് അഭിപ്രായപ്പെട്ടു. ഇത് കൊലയാണെന്നും കൃത്യം ചെയ്തവരോട് പകരം ചോദിക്കുമെന്ന് പരിസരത്ത് സംഘടിച്ചെത്തിയവര്‍ പറയുന്നതായും വിനോദ് കെ. ജോസ് ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹി പൊലിസ്, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സംസ്ഥാന പൊലിസിന്റെ നിയന്ത്രണാധികാരമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവരെ ടാഗ് ചെയ്താണ് വിനോദ് കെ. ജോസിന്റെ കുറിപ്പ്.
915am. Police saying situation under control. Can see at least fifty policemen on the street. But what messages have gone inside the Trilokpuri ghettos and houses not understood. pic.twitter.com/TZZvr8TZLc
— Vinod K. Jose (@vinodjose) May 8, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."