HOME
DETAILS
MAL
ബംഗാള്‍ ബോംബുനിര്‍മാണ കേന്ദ്രമെന്ന് ഗവര്‍ണര്‍; വിവാദം
backup
September 20 2020 | 02:09 AM
കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെതിരേ വീണ്ടും വിമര്‍ശനവുമായി ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ രംഗത്ത്. ഇന്നലെ ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍നിന്നായി ഒന്‍പത് അല്‍ഖാഇദ തീവ്രവാദികളെ പിടികൂടിയെന്ന് എന്‍.ഐ.എ അവകാശപ്പെട്ടതിനു പിന്നാലെയാണ് ബംഗാളിനെതിരേ അധിക്ഷേപകരമായ പരാമര്‍ശവുമായി ഗവര്‍ണര്‍തന്നെ രംഗത്തെത്തിയത്. അനധികൃത ബോംബുനിര്‍മാണത്തിന്റെ കേന്ദ്രമാണ് ബംഗാളെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധവുമുയര്‍ന്നിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതിയടക്കമുള്ള വിഷയങ്ങളിലെ അഭിപ്രായവ്യത്യാസം മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പരസ്യമായ വാക്‌പോരിലെത്തിയിരുന്നു. ഗവര്‍ണറെ വിദ്യാര്‍ഥികള്‍ വഴിയില്‍ തടയുന്ന അവസ്ഥവരെയുണ്ടായി. ഇതിനു ശേഷം വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരേ പരസ്യപ്രസ്താവനയുമായി ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.
ബംഗാള്‍ അനധികൃത ബോംബുനിര്‍മാണത്തിന്റെ കേന്ദ്രമായെന്നും ഇതിന്റെ ഉത്തരവാദിത്തതില്‍നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നുമായിരുന്നു ഇന്നലെ ഗവര്‍ണര്‍ പറഞ്ഞത്. ജനാധിപത്യം തകര്‍ക്കാനാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബംഗാള്‍ പൊലിസിനെയും അദ്ദേഹം വിമര്‍ശിച്ചു. പ്രസ്താവനയ്ക്കു പിന്നാലെ ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."