HOME
DETAILS

വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കംചെയ്യല്‍:  തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആശയക്കുഴപ്പം

  
backup
September 20 2020 | 02:09 AM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8
 
 
സ്വന്തം ലേഖകന്‍
 കൊണ്ടോട്ടി: വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കംചെയ്യാനായി ലഭിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആശയക്കുഴപ്പം. തെളിവ് ഹാജരാക്കാതെ ലഭിച്ച പരാതികള്‍ തീര്‍പ്പാക്കുന്നതാണ് തദ്ദേശസ്ഥാപനങ്ങളെ വലയ്ക്കുന്നത്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളാണ് ഇത്തരം അപേക്ഷകള്‍ കൂടുതലും നല്‍കിയിരിക്കുന്നത്.
   ജന്മസ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് സ്ഥലംമാറിയവരുടെ വോട്ടുകളാണ് പ്രധാനമായും നീക്കംചെയ്യാന്‍ ആവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടുള്ളത്. വിവാഹത്തിനുശേഷം വാര്‍ഡ് മാറിയവര്‍, ജോലി ആവശ്യാര്‍ഥം സ്ഥലംമാറിയവര്‍, കുടുംബസമേതം താമസം മാറിയവര്‍, മരിച്ചവര്‍ തുടങ്ങിയവരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കംചെയ്യാനായി അപേക്ഷകള്‍ ലഭിച്ചത്. 
ഒരാളുടെ വോട്ട് നീക്കംചെയ്യണമെങ്കില്‍ അയാള്‍ക്ക് മറ്റൊരിടത്ത് വോട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കണം. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളില്‍ ലഭിച്ച ഇത്തരം പരാതികളില്‍ മിക്കവയിലും തെളിവ് ഹാജരാക്കിയിട്ടില്ല. ഇതോടെ ഇത്തരം പരാതികളില്‍ തീരുമാനമെടുക്കാനാവാത്ത അവസ്ഥയിലാണ് തദ്ദേശ സ്ഥാപനങ്ങള്‍. പല അപേക്ഷകളിലും പേര് നീക്കംചെയ്യേണ്ടവര്‍ താമസിക്കുന്നത് നിശ്ചിത വാര്‍ഡിലല്ലെന്ന് മാത്രമാണ് വ്യക്തമാക്കിയിരിക്കുന്നത്. 
എന്നാല്‍, മറ്റേതെങ്കിലും വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് തെളിയിക്കാന്‍ ഇവര്‍ക്കാവുന്നില്ല. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കംചെയ്യാനായി ലഭിച്ചത് ആയിരം മുതല്‍ രണ്ടായിരം വരെ അപേക്ഷകളാണ്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടിക ഈ മാസം 26നാണ് പ്രസിദ്ധീകരിക്കുന്നത്. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago