HOME
DETAILS
MAL
മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യണം: കോണ്‍ഗ്രസ് (എസ്)
backup
July 22 2016 | 21:07 PM
പേരാമ്പ്ര: തീരദേശ പുറമ്പോക്കില്‍ താമസിക്കുന്ന മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് (എസ്) ജില്ലാ നേതൃതലയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. പട്ടയം ഇല്ലാത്ത കാരണത്താല്‍ സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യങ്ങള്‍ സാധാരണക്കാരായവര്‍ക്ക് ലഭിക്കുന്നതിനും തൊഴിലാളികള്‍ക്ക് ക്ഷേമ പെന്ഷന് വിതരണം ചെയ്യാന്‍ നടപടികള്‍ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി സത്യചന്ദ്രന് അധ്യക്ഷനായി.
പി.കെ ശശിധരന്, മോഹനന് പൊറ്റക്കാട്, പി.ജി സോമശേഖരന്‍, പി.പി രാജന്, എം കുഞ്ഞിരാമനുണ്ണി, പി.പി രാജന്, എം കുഞ്ഞിരാമനുണ്ണി, ടി മോഹന്‍ദാസ്, ടി.കെ രാഘവന്, ഹമീദ്, എം.കെ കുഞ്ഞിരാമന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."