HOME
DETAILS
MAL
12,250 പഠനമുറികള്‍ യാഥാര്‍ഥ്യമായി; 2021ല്‍ 8,500 മുറികള്‍ കൂടി
backup
September 20 2020 | 02:09 AM
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മിച്ച 12,250 പഠനമുറികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ചു.
2021ല്‍ ഇപ്പോഴുള്ളതിന് പുറമെ 8,500 പഠന മുറികള്‍ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 12,250 പഠനമുറികളും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 250 സാമൂഹ്യ പഠനമുറികളുമാണ് ഇപ്പോള്‍ തയാറായിരിക്കുന്നത്.
വീടുകളില്‍ മതിയായ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ പഠനത്തില്‍ പിന്നോട്ടു പോകുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തമായൊരു പഠനമുറി നിര്‍മിച്ചു നല്‍കാനാണ് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് പദ്ധതി ആവിഷ്കരിച്ചത്. വീടിനോടു ചേര്‍ന്ന് പുതിയൊരു മുറി നിര്‍മിച്ച് അതില്‍ പഠനസാമഗ്രികള്‍ ഒരുക്കിക്കൊടുക്കുന്നതാണ് പദ്ധതി. ഒരു പഠനമുറിക്ക് രണ്ടു ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. പട്ടികവര്‍ഗ ഊരുകളില്‍ സാമൂഹ്യ പഠനമുറികളാണ് നിര്‍മിക്കുന്നത്. ഒരു പഠനമുറിയില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യമുണ്ട്. കംപ്യൂട്ടറും മറ്റ് അനുബന്ധ സംവിധാനങ്ങളും പഠനമുറികളില്‍ ഒരുക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ തന്നെയാണ് ഇതിന്റെ ഫെസിലിറ്റേറ്റര്‍മാരായി നിയമിച്ചത്. പഠിക്കുന്നവര്‍ക്കും പഠന ശേഷം ജോലി തേടുന്നവര്‍ക്കും ഒരു പോലെ പ്രയോജനകരമായ പദ്ധതിയാണിത്. മന്ത്രി എ.കെ ബാലന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."