HOME
DETAILS

സഹചാരി: ആശ്വാസത്തിന്റെ കരുതല്‍ നിധി

  
backup
May 08 2019 | 18:05 PM

%e0%b4%b8%e0%b4%b9%e0%b4%9a%e0%b4%be%e0%b4%b0%e0%b4%bf-%e0%b4%86%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95

 


ആതുരസേവനത്തിന് മഹത്തായ സ്ഥാനം കല്‍പ്പിക്കുന്ന മതമാണ് ഇസ്‌ലാം. രോഗവും ആരോഗ്യവും അല്ലാഹു നല്‍കുന്ന പരീക്ഷണമായി കണ്ട് ഈ രണ്ട് അവസ്ഥകളും വിശ്വാസപരമായ ഊര്‍ജം സംഭരിക്കാനുള്ള അവസരമായി കാണാനുള്ള വഴിയാണ് നാം തേടേണ്ടത്. നമുക്കു ചുറ്റും രോഗം കൊണ്ട് പരീക്ഷിക്കപ്പെട്ട ആയിരങ്ങളെ കാണാം. പിഞ്ചു പൈതങ്ങളും കൗമാരക്കാരും യുവജനങ്ങളും പ്രായമായവരുമായി ധാരാളമാളുകള്‍. അവരെ പരിചരിക്കുകയും അവര്‍ക്കാവശ്യമായ മാനസികവും ശാരീരികവും സാമ്പത്തികവുമായ സഹായങ്ങള്‍ ചെയ്യുകയും തന്നെയാണ് മറ്റുള്ളവരുടെ കടമയും ബാധ്യതയുമെന്ന് നാം തിരിച്ചറിയണം.


വിശ്വാസിയെ സംബന്ധിച്ചിടത്തോളം രോഗശുശ്രൂഷയും രോഗസന്ദര്‍ശനവും സ്വര്‍ഗപ്രവേശനത്തിനു വരെ കാരണമാകുന്ന പുണ്യമാണ്. ജീവിത വ്യവഹാരങ്ങള്‍ക്കിടയിലെ അടക്കവും അനക്കവും ശ്വാസനിശ്വാസങ്ങളും സുകൃതമാക്കി മാറ്റുന്ന വിശ്വാസി രോഗപരിചരണമടക്കമുള്ള കാര്യങ്ങളെ വളരെ കാര്യഗൗരവത്തോടെ സമീപിക്കേണ്ട കാലമാണിത്. ജീവിത സാഹചര്യങ്ങളും സൗകര്യങ്ങളും ദിനംപ്രതി പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴും പുതിയ പുതിയ മാറാരോഗങ്ങള്‍ക്കാണ് മനുഷ്യന്‍ വിധേയമായികൊണ്ടിരിക്കുന്നത്.


ജീവിതശൈലീ രോഗങ്ങള്‍ക്കു പുറമെ മാരകമായ മാറാവ്യാധികളും അനുദിനം പടര്‍ന്നുപിടിക്കുന്നു. ഇവിടെയാണ് വിശ്വാസിയെന്ന നിലയില്‍ നാമോരുരുത്തരും നമ്മുടെ ദൗത്യം നിര്‍വഹിക്കേണ്ടത്. സഹാനുഭൂതിയുടെ മനസോടെ മാറാവ്യാധി പിടിപെട്ടവരെയും പരിചരിക്കാനാളില്ലാതെ ജീവിതം നരകിച്ചു കഴിച്ചുകൂട്ടുന്നവരെയും നാം കണ്ടെത്തി പരിചരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. രോഗസന്ദര്‍ശനത്തിനു മാത്രം പ്രവാചകന്‍ വാഗ്ദാനം ചെയ്ത പ്രതിഫലം കാണുക; തിരുനബി (സ) പറയുന്നു, 'പ്രഭാതത്തില്‍ രോഗികളെ സന്ദര്‍ശിക്കുന്നവന് പ്രഭാതം മുതല്‍ പ്രദോഷം വരെയും പ്രദോഷത്തില്‍ രോഗികളെ സന്ദര്‍ശിക്കുന്നവന് പ്രദോഷം മുതല്‍ പ്രഭാതം വരെയും അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകളുടെ വലിയൊരു സംഘം നിരന്തരം പ്രാര്‍ഥിച്ചു കൊണ്ടിരിക്കും.'


ആതുരസേവനത്തെ മഹത്തായ കര്‍മമായി കണ്ട പ്രവാചകന്‍ രോഗികളെ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളും നമ്മെ പഠിപ്പിക്കുന്നുണ്ട്. രോഗിക്കു വേണ്ടി പ്രാര്‍ഥിക്കുക, രോഗിയോട് ക്ഷേമാന്വേഷണം നടത്തുക, അവന് ശുഭാപ്തി വിശ്വാസമുണ്ടാക്കിക്കൊടുക്കുക, ആവശ്യമായ സേവനങ്ങള്‍ ചെയ്തു കൊടുക്കുക എന്നിവ അവയില്‍ പ്രധാനപ്പെട്ടതാണ്. ആതുര സേവനത്തിനു നാം പാലിക്കേണ്ട മര്യാദകള്‍ ചുരുക്കി വിവരിക്കുന്ന പ്രവാചക പാഠങ്ങളാണ് മുകളിലുദ്ധരിച്ചത്.
സമൂഹത്തില്‍ ആരും പരിഗണിക്കാതെ നാല് ചുവരുകള്‍ക്കുള്ളില്‍ രോഗം പിടിപെട്ട് ജീവിതം തള്ളിനീക്കുന്ന പതിനായിരങ്ങളാണ് നമുക്ക് ചുറ്റുമുള്ളത്. അവരെല്ലാം സാന്ത്വനത്തിന്റെ കരസ്പര്‍ശങ്ങള്‍ നിരന്തരം തേടുന്നുണ്ട്. രോഗത്തിന്റെ നിസഹായതയില്‍ ആരോടും സഹായമഭ്യര്‍ഥിക്കാന്‍ പോലും കഴിയാതെ മരണം കാത്തിരിക്കുന്നവരും അനേകായിരങ്ങളാണ്. സമൂഹവും സമുദായവും ഇത്തരക്കാരെ കണ്ടെത്തി പരിചരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയാണ് നിരന്തരം നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കിടപ്പിലായ രോഗികളെ വീടുകളില്‍ പോയി പരിചരിക്കാനും ചികിത്സക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവര്‍ക്കു സാമ്പത്തിക സഹായം നല്‍കാനും സമൂഹത്തില്‍ ധാരാളം സുമനസുകളുണ്ട്. എന്നാല്‍ നമ്മുടെ സേവനങ്ങള്‍ അര്‍ഹരായവരിലേക്ക് എത്തിക്കുക എന്നതാണ് പരമപ്രധാനം.


ആതുരസേവനത്തിന്റെ പ്രസക്തിയും ആവശ്യകതയും ഉള്‍ക്കൊണ്ട് 13 വര്‍ഷം മുന്‍പ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്.കെ.എസ് എസ്.എഫ് സഹചാരി റിലീഫ് സെല്‍ എന്ന പേരില്‍ വളരെ വിപുലമായ ഒരു ആതുര സേവന പ്രവര്‍ത്തനത്തിന് രൂപം നല്‍കി. ചുരുങ്ങിയ കാലംകൊണ്ട് ആതുരസേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങളാണ് സഹചാരി ഇതുവരെ ചെയ്തു തീര്‍ത്തത്. എല്ലാവര്‍ഷവും റമദാനിലെ ആദ്യ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം കേരളത്തിലെ എല്ലാ പള്ളികള്‍ക്കു മുന്‍പിലും നടത്തുന്ന ബക്കറ്റ് പിരിവാണ് സഹചാരിയുടെ വിവിധ പദ്ധതികള്‍ക്കും ധനസഹായത്തിനുമായി ഉപയോഗിക്കുന്ന സാമ്പത്തിക സ്രോതസ്. സാമ്പത്തിക സഹായം അര്‍ഹരായ രോഗികള്‍ക്ക് വളരെ സമയബന്ധിതമായി തന്നെ അവരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കാതെ വിതരണം ചെയ്യപ്പെടുന്നു.
രോഗിയുടെയോ ബന്ധപ്പെട്ടവരുടെയോ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിക്കുന്ന സംവിധാനമാണ് സഹചാരി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്കും കിഡ്‌നി രോഗികള്‍ക്കും സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികള്‍ക്കും നിരന്തരം ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും സഹചാരി ഭീമമായ തുക ധനസഹായം നല്‍കി വരുന്നു. സ്ഥിരമായി മരുന്നു കഴിക്കുന്ന രോഗികള്‍ക്കും ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്കും പെന്‍ഷന്‍ പദ്ധതി തുടങ്ങി രോഗികളുമായി ബന്ധപ്പെട്ട് നിരവധി ധനസഹായ പദ്ധതികള്‍ സഹചാരി നടപ്പാക്കി വരുന്നു. കേരളത്തിലെ ഏറ്റവും കൂടുതല്‍ രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയായ കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് വിപുലമായൊരു സഹചാരി ആതുര സേവന കേന്ദ്രത്തിന്റെ പ്രാഥമിക നടപടിക്രമങ്ങള്‍ എസ്.കെ.എസ്.എസ്.എഫ് തുടങ്ങിക്കഴിഞ്ഞ വിവരം നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. കൂടാതെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍, മഞ്ചേരി മെഡിക്കല്‍ കോളജ് തുടങ്ങിയ സ്ഥലങ്ങളില്‍ വിഖായ വളണ്ടിയര്‍മാരുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഈ വളണ്ടിയര്‍മാര്‍ മുഖേന സൗജന്യ മരുന്നു വിതരണത്തിനുള്ള കൂപ്പണ്‍ വിതരണം നടക്കുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മുന്നൂറോളം സഹചാരി സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. വിവിധ സെന്ററുകള്‍ക്ക് കീഴില്‍ മെഡിക്കല്‍ ഷോപ്പുകള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഡയാലിസിസ് സെന്ററുകള്‍ തുടങ്ങിയ വിവിധ സംവിധാനങ്ങള്‍ നടത്തപ്പെടുന്നു. സംഘടനയുടെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന 30 സഹചാരി സെന്ററുകള്‍ കേന്ദ്രീകരിച്ച് ആതുര സേവനത്തിന് ഹോം കെയര്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമായ ഡോക്ടറുടെയും നഴ്‌സുമാരുടെയും സഹായത്തോടെ കിടപ്പിലായ രോഗികളെ വീട്ടില്‍ ചെന്നു പരിചരിക്കാനും മരുന്ന് വിതരണം ചെയ്യാനും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള സംവിധാനമാണ് സഹചാരി ഹോം കെയര്‍ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.


ഒരു വിദ്യാര്‍ഥി പ്രസ്ഥാനത്തിന് കീഴില്‍ ഇത്തരത്തില്‍ വിപുലവും അതുല്യവുമായി ആതുരസേവനത്തിനു മാത്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം എസ്.കെ.എസ്.എസ്.എഫിനു മാത്രമേയുള്ളൂ എന്നത് ഏറെ അഭിമാനകരമാണ്. ശരാശരി ഒരു മാസം പത്തുലക്ഷം രൂപ ധനസഹായം സഹചാരി മുഖേന വിതരണം ചെയ്യപ്പെടുന്നു. അപേക്ഷകരുടെ സാഹചര്യവും സാമ്പത്തിക നിലവാരവും കൃത്യമായി പരിശോധിച്ചാണ് ഫണ്ട് വകയിരുത്തുന്നത്. ഓരോ മാസവും ശരാശരി മുന്നൂറിന്റെയും മുന്നൂറ്റി അന്‍പതിന്റെയും ഇടയില്‍ അപേക്ഷകളാണ് സഹചാരി ഓഫിസില്‍ എത്തുന്നത്.


ഒരു വര്‍ഷം ശേഖരിക്കുന്ന ഫണ്ട് ആ വര്‍ഷം തന്നെ പൂര്‍ണമായി ചെലവഴിക്കുന്ന രീതിയാണ് നിലവിലുള്ളത്. സഹചാരിയുടെ സുതാര്യമായ ഈ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണെന്ന് എല്ലാവരും വിലയിരുത്തിക്കഴിഞ്ഞു. ഈ വര്‍ഷവും നമ്മുടെ പ്രവര്‍ത്തകര്‍ നിങ്ങളെ സമീപിക്കാനിരിക്കുകയാണ്. റമദാനിലെ ആദ്യത്തെ വെള്ളിയാഴ്ച, അഥവാ മെയ് 10നാണ് ഈ വര്‍ഷം സഹചാരി ഫണ്ട് ശേഖരണം നടക്കുന്നത്. നമ്മുടെ സാന്ത്വന സ്പര്‍ശം കാത്തിരിക്കുന്ന പതിനായിരങ്ങള്‍ക്ക് തണലൊരുക്കാന്‍ സഹചാരി ഈ വര്‍ഷവും നിങ്ങളെ സമീപിക്കുകയാണ്.


വേദനിക്കുന്നവരോടൊപ്പം നില്‍ക്കാനും അവരെ സഹായിക്കാനും അല്ലാഹു നമുക്ക് തരുന്ന ചില അവസരങ്ങളാണിതെന്ന് നാം മനസിലാക്കണം. പുണ്യം പെയ്തിറങ്ങുന്ന ദിനത്തില്‍ നാം ചെയ്യുന്ന ദാനം നമ്മുടെ പാരത്രിക ജീവിതത്തിലേക്കുള്ള മുതല്‍ക്കൂട്ടാണെന്ന് നാം മനസില്‍ കരുതുക. രോഗികളെ സഹായിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് വളരെ സുതാര്യമായി നടക്കുന്ന ഈ സംവിധാനത്തിലേക്ക് അവരുടെ ദാനം നല്‍കാനുള്ള അവസരമായി സഹചാരിയെ കണാവുന്നതാണ്. അല്ലാഹു നമ്മുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും രോഗം കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസവും രോഗശമനവും കൊടുക്കുകയും ചെയ്യട്ടെ.

(എസ്.കെ.എസ്.എസ്.എഫ്
സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago