HOME
DETAILS
MAL
ഖുര്‍ആനെ അനാദരിക്കുമ്പോള്‍ വികാരമുണ്ടാകും, അത് വര്‍ഗീയമല്ല: മുഖ്യമന്ത്രി
backup
September 20 2020 | 02:09 AM
തിരുവനന്തപുരം: ഖുര്‍ആനെ അനാദരിക്കുമ്പോള്‍ വികാരമുണ്ടാകുമെന്നും എന്നാല്‍ അത് വര്‍ഗീയവികാരമല്ലെന്നും ശരിയായ വികാരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വര്‍ഗീയ പ്രചാരണം നടക്കുന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്റെ മറവിലുള്ള സ്വര്‍ണക്കടത്ത് എന്ന ആക്ഷേപവുമായി ബി.ജെ.പിക്കു പിന്നാലെ യു.ഡി.എഫ് നേതാക്കളും രംഗത്തുവന്നു. പ്രധാനമന്ത്രിക്ക് പരാതിയുമയച്ചു.
ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ഇത് ഏറ്റുപിടിക്കുകയും ചെയ്തു. കള്ളക്കടത്ത് വഴി ഖുര്‍ആന്‍ പഠിപ്പിക്കല്‍ തീരുമാനിക്കുന്ന ആദ്യത്തെ സര്‍ക്കാരാണിതെന്ന് ആദ്യം പറഞ്ഞത് ലീഗ് നേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്തിനാണ് ഖുര്‍ആനെ വിവാദത്തിലേക്കു കൊണ്ടുവന്നത്. ആര്‍.എസ്.എസിനു അതിന്റേതായ ലക്ഷ്യമുണ്ട്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കള്‍ എന്തിനാണ് അതു ഏറ്റുപിടിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ലീഗ് ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രശ്‌നത്തില്‍ വലിയ തോതില്‍ കേന്ദ്രീകരിക്കുന്ന പാര്‍ട്ടിയാണെന്നാണ് അവര്‍ അവകാശപ്പെടാറുള്ളത്. ആ പാര്‍ട്ടി ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ഖുര്‍ആനെ വിവാദത്തിലാക്കാന്‍ പാടില്ലെന്ന് പറയാനുള്ള സത്യസന്ധതയല്ലേ കുഞ്ഞാലിക്കുട്ടി കാണിക്കേണ്ടതെന്നും പിണറായി വിജയര്‍ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."