HOME
DETAILS
MAL
സി.പി.എം പച്ചയ്ക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടി: ചെന്നിത്തല
backup
September 20 2020 | 02:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പച്ചയ്ക്ക് വര്‍ഗീയത സംസാരിക്കുന്ന പാര്‍ട്ടിയായി സി.പി.എം അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്വര്‍ണക്കടത്ത് കേസ് ജനം ചര്‍ച്ചചെയ്യാതിരിക്കാന്‍ വര്‍ഗീയത ഇളക്കിവിടാനുള്ള സി.പി.എമ്മിന്റെ ബോധപൂര്‍വ ശ്രമം തരംതാണ നടപടിയാണ്. കേരളത്തിലെ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വര്‍ഗീയത ഇളക്കി വിടുന്നത് ബി.ജെ.പിയെ സഹായിക്കാനാണ്. ഒരു സീറ്റില്‍പോലും വിജയിക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് ബി.ജെ.പി. അവരെ ശക്തിപ്പെടുത്താനാണ് വര്‍ഗീയ പ്രചാരണത്തിലൂടെ സി.പി.എം ശ്രമിക്കുന്നത്. സ്വന്തം മകന് മയക്കുമരുന്ന് കേസില്‍ കുടുങ്ങുമെന്ന് കണ്ടപ്പോഴാണ് കോടിയേരി വര്‍ഗീയത പറയുന്നത്. ജനങ്ങളെ ഒന്നിപ്പിക്കേണ്ട മുഖ്യമന്ത്രി തന്നെ വര്‍ഗീയമായ ചേരിതിരിവിന് വഴിതെളിക്കുന്നത് പ്രതിഷേധാത്മകമാണ്.
സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷിന് മന്ത്രി ജലീലുമായി ബന്ധം ഉള്ളതുകൊണ്ടാണ് എന്‍.ഐ.എ ചോദ്യം ചെയ്തത്. ജലിലീന്റെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. വിമോചനസമരപാതയില്‍ ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കമെന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാല്‍ ഈച്ചയെ കൊല്ലാന്‍ തോക്കെടുക്കേണ്ടതുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
പമ്പയിലെ മണല്‍ വനാതിര്‍ത്തിക്കുള്ളില്‍ തന്നെ നിക്ഷേപിക്കണം എന്ന് ആശാ തോമസ് ഉത്തരവിട്ടത് മണല്‍ മാഫിയയ്ക്ക് തിരിച്ചടി ആയിരുന്നെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."