HOME
DETAILS
MAL
ശ്രമിക് ട്രെയിനുകളില്‍ മരിച്ചത് 97 കുടിയേറ്റത്തൊഴിലാളികളെന്ന് കേന്ദ്രസര്‍ക്കാര്‍
backup
September 20 2020 | 03:09 AM
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് മരിച്ച കുടിയേറ്റത്തൊഴിലാളികളുടെ കണക്കില്ലെന്ന് അറിയിച്ച കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ ശ്രമിക്ക് തീവണ്ടികളില്‍ മരിച്ച കുടിയേറ്റത്തൊഴിലാളികളുടെ കണക്ക് പുറത്തുവിട്ടു. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ഓടിയ ശ്രമിക്ക് ട്രെയിനുകളില്‍ യാത്ര ചെയ്യവെ ഈ മാസം ഒന്‍പതാം തിയതി വരെ 97 കുടിയേറ്റത്തൊഴിലാളികള്‍ മരിച്ചതായി റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ രാജ്യസഭയെ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറക് ഒബ്രയാന്റെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഇതില്‍ 87 പേരുടെ മൃതദേഹങ്ങള്‍ സ്റ്റേറ്റ് പൊലിസ് മുന്‍കൈയെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. 51 കേസുകളില്‍ മരണകാരണം ഹൃദയാഘാതം, മഷ്തിഷ്കാഘാതം, നേരത്തെയുള്ള ഗുരുതര രോഗങ്ങള്‍, ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ തുടങ്ങിയവയാണെന്നും മന്ത്രി അറിയിച്ചു. മാര്‍ച്ച് 25 മുതല്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂലം നിരവധി കുടിയേറ്റത്തൊഴിലാളികള്‍ പലായനം ചെയ്തിരുന്നു. ഇതില്‍ നിരവധി പേര് യാത്രക്കിടയിലും അപകടങ്ങളിലും മറ്റും മരിച്ചു. ഇത്തരത്തില്‍ മരിച്ചവരുടെ കണക്ക് ലഭ്യമല്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."