HOME
DETAILS
MAL
60 ശതമാനത്തിലധികവും വിഷവാതക ദുരന്തത്തിന് ഇരകളായവര്‍
backup
September 20 2020 | 03:09 AM
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 60 ശതമാനത്തിലധികവും 1984ലെ ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന്റെ ഇരകള്‍.
ഭോപ്പാല്‍ ദുരന്തത്തിലെ ഇരകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഭോപ്പാല്‍ ഗ്യാസ് പീഡിത് മഹിളാ പുരുഷ് സംഘര്‍ഷ് മോര്‍ച്ച എന്ന സന്നദ്ധ സംഘടന സുപ്രിംകോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിക്കപ്പെട്ടിരുന്ന ആറ് ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ കാരണമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതീവ ശ്രദ്ധവേണ്ട രോഗികളായിട്ടും അവരെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കാതെ ഐസൊലേഷന്‍ വാര്‍ഡില്‍ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു.
ഐ.സി.എം.ആര് നേരിട്ടാണ് ഈ ആശുപത്രി നടത്തുന്നത്. ഭോപ്പാല്‍ നഗരത്തിലെ ജനസംഖ്യയില്‍ 25 ശതമാനം മാത്രമാണ് വാതക ദുരന്തത്തിന്റെ ഇരകളായതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."