കേരളത്തിലെ പ്രളയം; ബഹ്‌റൈനില്‍ ദുരിതബാധിതരുടെ യോഗം ഇന്ന്
മനാമ: കേരളത്തിലെ പ്രളയദുരിതത്തില്‍പെട്ടവരുടെ യോഗം ഇന്ന് ബഹ്‌റൈനില്‍ നടക്കും.
കേരള പ്രവാസി കമ്മീഷന്‍, ലോക കേരളസഭ ബഹ്‌റൈന്‍ അംഗങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് പ്രളയ ബാധിതരായ ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ യോഗം കേരളീയ സമാജം ബാബുരാജ് ഹാളില്‍ വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
രാത്രി 8 മണിക്ക് ആരംഭിക്കുന്ന യോഗത്തില്‍ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവരുടെ റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുകയും അത് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്യും.
യോഗത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ വ്യക്തമായി എഴുതി തയ്യാറാക്കി സമര്‍പ്പിക്കേണ്ടതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കേരള പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, ലോക കേരള സഭ അംഗങ്ങള്‍ ആയ എസ്. വി ജലീല്‍ , സി.വി. നാരായണന്‍ , രാജു കല്ലുംപുറം , പി.വി. രാധാകൃഷ്ണ പിള്ള ,വര്‍ഗീസ് കുര്യന്‍ , സോമന്‍ ബേബി , ബിജു മലയില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും . എല്ലാ ദുരിത ബാധിതരും േയാഗത്തില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
വിശദ വിവരങ്ങള്‍ക്ക് 0097339682974, 39281773,39425202 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."