HOME
DETAILS
MAL
വാരിയന്‍കുന്നത്തിനെ പട്ടികയില്‍നിന്ന് നീക്കിയതില്‍ പ്രതിഷേധമറിയിച്ച് മുസ്ലിം ലീഗ്
backup
September 20 2020 | 03:09 AM
ന്യൂഡല്‍ഹി: 1921ലെ മലബാര്‍ സമരത്തിലെ അനശ്വര പോരാളി വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രധാനമന്ത്രിയെ പ്രതിഷേധമറിയിച്ച് മുസ്ലിം ലീഗ് എം.പിമാര്‍.
സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് ലീഗ് എം.പിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ചരിത്രം തിരുത്തരുതെന്നും കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലെ ജ്വലിക്കുന്ന ഓര്‍മയാണ് മലബാര്‍ സമരമെന്നും എം.പിമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കൂടാതെ ആലി മുസ്ലിയാര്, പുന്നപ്ര വയലാര്‍ സമര നായകര്‍, വാഗണ്‍ ട്രാജഡിയില്‍ കൊല്ലപ്പെട്ടവര്‍ തുടങ്ങി സ്വാതന്ത്ര്യ സമര പോരാളികളെ പട്ടികയില്‍ ഉള്‍പ്പെടുത്താത്ത നടപടി പുനഃപരിശോധിക്കണമെന്നും തെറ്റുതിരുത്തണമെന്നും എം.പിമാര്‍ കത്തില്‍ ആവശ്യപ്പെട്ടു. ലീഗ് എം.പിമാരായ പി.കെ കുഞ്ഞാലികുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, നവാസ് കനി എന്നിവരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."