തേജ് ബഹാദൂറിന്റെ പത്രിക തള്ളിയ നടപടി തെര. കമ്മിഷന് ഇന്ന് മറുപടി നല്‍കണം
ന്യൂഡല്‍ഹി: വരാണസിയില്‍ മുന്‍ ബി.എസ്.എഫ് സൈനികന് തേജ് ബഹദുര്‍ യാദവിന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ ഹരജിയില്‍ ഇന്ന് മറുപടി നല്കാന് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചു.
തേജ് ബഹാദൂര്‍ നല്കിയ ഹരജിയിലാണ് സുപ്രിംകോടതി നടപടി. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാനാണ് തേജ് ബഹാദൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സൈന്യത്തില്‍ നിന്ന് പുറത്താക്കിയതായതിനുള്ള കാരണം കൃത്യമായി രേഖപ്പെടുത്തിയില്ലെന്നു കാണിച്ചാണ് പത്രിക തള്ളിയിരുന്നത്.
എന്നാല്‍ തന്നെ പുറത്താക്കിയതായി കാണിച്ചുള്ള കത്ത് നോമിനേഷനോടൊപ്പം വച്ചിരുന്നുവെന്നും ഇതില്‍ അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് പുറത്താക്കപ്പെട്ടതെന്നും അഴിമതിയോ രാജ്യദ്രോഹ കുറ്റമോ ഇല്ലെന്നും കൃത്യമായി കാണിച്ചിരുന്നുവെന്നും പ്രമുഖ അഭിഭാഷകനായ പ്രശാന്ത് 'ഭൂഷണ് മുഖേനെ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. സൈനികര്‍ക്ക് നല്കുന്ന മോശം ഭക്ഷണത്തെ കുറിച്ച് ഫെയ്സ്ബുക്ക് വീഡിയോ പുറത്തു വിട്ടതോടെ അച്ചടക്ക ലംഘനം ആരോപിച്ചാണ് തേജ് ബഹാദൂറിനെ ബി.എസ്.എഫില്‍ നിന്ന് പുറത്താക്കത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."