HOME
DETAILS
MAL
ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: വിദ്യാര്‍ഥികള്‍ ആശങ്കയില്‍
backup
September 20 2020 | 03:09 AM
പെരിന്തല്‍മണ്ണ: ബാങ്ക് ലയനം മൂലമുള്ള പുതിയ മാറ്റങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്താനുള്ള ഓപ്ഷന്‍ ഇല്ലാതായതോടെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിക്കുമോയെന്ന ആശങ്കയില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും.
മുന്‍വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ച് റിന്യൂവലായി അപേക്ഷിച്ച ആയിരക്കണക്കിന് വിദ്യാര്‍ഥികളാണിപ്പോള്‍ ബാങ്ക് ലയനത്തിലൂടെയുള്ള പുതിയ മാറ്റങ്ങളില്‍ കുരുങ്ങി പ്രതിസന്ധിയിലായിരിക്കുന്നത്.വിജയ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിച്ചപ്പോള്‍ അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സി കോഡ് എന്നിവയിലും മാറ്റങ്ങള്‍ സംഭവിച്ചിരുന്നു.
എന്നാല്‍ നാഷനല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍.എസ്.പി) മുഖേന പ്രീമെട്രിക്‌സ്‌കോളര്‍ഷിപ്പിന് റിന്യൂവലായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് പുതുക്കിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംബന്ധിച്ച് രേഖപ്പെടുത്താന്‍ വെബ്‌സൈറ്റില്‍ അവസരം നല്‍കാത്തതാണ് വിനയായത്.
മുന്‍വര്‍ഷം ലഭിച്ച വാര്‍ഷിക പരീക്ഷാ വിജയശതമാനം, ക്ലാസ് മാറ്റം എന്നിവ അടയാളപ്പെടുത്താനുള്ളഓപ്ഷന്‍ മാത്രമേ സൈറ്റിലുള്ളൂ.മറ്റു വിവരങ്ങളെല്ലാം മുന്‍വര്‍ഷം അപേക്ഷിച്ചപോലെ തന്നെ അവശേഷിക്കുന്ന സ്ഥിതിയാണുള്ളത്. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികള്‍ക്ക് ആധാര്‍ ലിങ്ക് ചെയ്ത അവസാനത്തെ അക്കൗണ്ടിലായിരിക്കും തുകയെത്തുകയെന്നതിനാല്‍ പുതിയ വിവരങ്ങള്‍അപേക്ഷസമയത്ത് ഉള്‍പ്പെടുത്താനാകാത്തതിനാല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുമോയെന്ന ആശങ്കയിലാണിപ്പോള്‍ വിദ്യാര്‍ഥികള്‍.
എന്നാല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകുന്ന വിദ്യാര്‍ഥികള്‍ക്ക് ആ സമയം അക്കൗണ്ട് വിവരങ്ങള്‍ മാറ്റിനല്‍കാന്‍ അവസരമൊരുക്കുമെന്നും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഇതുമായി ബന്ധപ്പെട്ട സന്ദേശമെത്തുമെന്നുമാണ് തിരുവനന്തപുരത്തെ ബന്ധപ്പെട്ട സെക്ഷന്‍ ഓഫിസില്‍നിന്നും ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."