HOME
DETAILS
MAL
സെയ്ത്യാസെന്‍സിങ് ബ്ലാസ്‌റ്റേഴ്‌സില്‍ തുടരും
backup
September 20 2020 | 03:09 AM
കൊച്ചി: വിങിലെ കൊടുംകാറ്റെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ വിങര്‍ സെയ്ത്യാസെന്‍സിങ് ഐ.എസ്.എല്‍ ഏഴാം സീസണില്‍ വീണ്ടും മഞ്ഞക്കുപ്പായത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളത്തിലെത്തും. മണിപ്പൂര്‍ സ്വദേശിയായ 28 കാരനായ സെയ്ത്യാസെന്‍സിങ് രണ്ട് വര്‍ഷത്തേക്കാണ് കെ.ബി.എഫ്.സിയുമായി കരാര്‍ ദീര്‍ഘിപ്പിച്ചത്.
രണ്ടാം ഡിവിഷന്‍ ഐ ലീഗ് ക്ലബ്ബായ റോയല്‍വാഹിങ്‌ഡോഹില്‍ തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ജീവിതം ആരംഭിച്ച സെയ്ത്യാസെന്‍സിങ് ഐ.എസ്.എല്‍ ആറാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ എത്തി. പത്തു മത്സരങ്ങളില്‍ നിന്നായി ഒരു ഗോളും ഒരു അസിസ്റ്റും ഉള്‍പ്പെടെ കരിയറിലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."