HOME
DETAILS
MAL
കിനാലൂര്‍ വ്യവസായ കേന്ദ്രത്തിലെ ചുറ്റുമതില്‍ തകര്‍ന്നു
backup
July 22 2016 | 21:07 PM
കിനാലൂര്‍: വ്യവസായ വികസന കേന്ദ്രത്തിലെ കെ.എസ്.ഇ.ബിക്കായി അനുവദിച്ച ഭൂമിയുടെ ചുറ്റുമതില്‍ പൂര്‍ണമായും തകര്‍ന്നു. നിര്‍മാണ പ്രവൃത്തികള്‍ക്ക് ആവശ്യമായ മെറ്റീരിയല്‍ മതിലിനോടു ചേര്ന്നിറക്കുമ്പോഴാണു മതില് ഇടിഞ്ഞുവീണത്.
രണ്ടു വര്‍ഷം മുന്‍പാണു ചുറ്റുമതില്‍ നിര്‍മിച്ചത്. നിര്‍മാണത്തിലെ അപാകതയാണ് ഇത്ര പെട്ടെന്നു മതില് തകരാന്‍ കാരണമെന്നു മേഖലയിലെ പരിചയ സമ്പന്നര്‍ പറയുന്നു.
അതേസമയം, നിര്‍മാണത്തില്‍ അപാകതയൊന്നുമില്ലെന്നും കെ.എസ്.ഇ.ബി അധികൃതര്‍ ചുറ്റുമതിലിന്റെ പുനര്‍നിര്‍മാണം നടത്തുമെന്നും കെ.എസ്.ഐ.ഡി.സി ഓഫിസ് സെക്രട്ടറി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."