HOME
DETAILS
MAL
പരുക്ക്; സില്‍വയുടെ സീസണ് നഷ്ടമാകും
backup
May 08 2019 | 21:05 PM
പാരിസ്: പി.എസ്.ജി നായകന് തിയാഗോ സില്‍വക്ക് സീസണ് നഷ്ടമായേക്കും. പരുക്കേറ്റ താരത്തിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചിരിക്കുകയാണ്. ഇതോടെ ഈ സീസണില്‍ താരം ഇനി കളിക്കില്ല എന്നുറപ്പായി. 34 വയസുകാരനായ താരം ഇപ്പോഴും ക്ലബ്ബിന്റെ പ്രതിരോധത്തില്‍ അഭിവാജ്യ ഘടകമാണ്. താരത്തിന്റെ പകരക്കാരനായ കിംപെമ്പ ഫോമിലല്ലാത്തതും ടീമിന് തിരിച്ചടിയാകും. ഇതോടെ താരത്തിന്റെ അഭാവം ക്ലബ്ബിന് വലിയ തലവേദനയാണ്. ഈ സീസണില്‍ ഇതുവരെ 25 മത്സരങ്ങള്‍ കളിച്ച താരത്തിന് കഴിഞ്ഞ മാസം ലീഗ് മത്സരത്തിനിടെയായിരുന്നു പരുക്കേറ്റത്. പി.എസ്.ജി അവസാനമായി കളിച്ച ഒറ്റ മത്സരത്തില്‍ മാത്രമായിരുന്നു വിജയം കണ്ടെത്തിയത്. ഇത് ടീമിനും പരിശീലകനും കനത്ത തിരിച്ചടിയാണ് നല്‍കിയിട്ടുള്ളത്. സീസണില്‍ ബാക്കിയുള്ള മത്സരങ്ങളിലെങ്കിലും ജയം കണ്ടെത്തി മുഖം രക്ഷിക്കാനാണ് പി.എസ്.ജിയുടെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."