ജയം പിടിച്ചുവാങ്ങി ഡല്‍ഹി
വിശാഖപട്ടണം: പ്ലേ ഓഫില്‍ ഹൈദരാബാദിനെതിരേ ഡല്‍ഹിക്ക് ജയം. അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ര@ണ്ട് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്ത് ജയം സ്വന്തമാക്കി. ഹൈദരാബാദ് നിരയില്‍ ഒരാള്‍ പോലും 40 റണ്‍സ് തികച്ചില്ല. 36 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 19 പന്തിലാണ് നാലു സിക്‌സറുകളും ഒരു ബൗണ്ട@റിയുമടക്കം ഗുപ്റ്റില്‍ 39 റണ്‍സെടുത്തത്.
മനീഷ് പാണ്ഡെ (30), ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (28), വിജയ് ശങ്കര്‍ (25), മുഹമ്മദ് നബി (20) എന്നിവരാണ് രണ്ട@ക്ക സ്‌കോര്‍ കണ്ടെത്തിയ മറ്റുള്ളവര്‍. ഡല്‍ഹിക്കു വേ@ണ്ടി കീമോ പോള്‍ മൂന്നു വിക്കറ്റ് കൊയ്തപ്പോള്‍ ഇഷാന്ത് ശര്‍മ ര@ണ്ടു വിക്കറ്റെടുത്തു. ട്രെന്റ് ബോള്‍ട്ട്, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ടോസിനു ശേഷം ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യര്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവസാനത്തെ കളിയില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങിയത്. കോളിന്‍ ഇന്‍ഗ്രാമിനു പകരം കോളിന്‍ മണ്‍റോ കളിച്ചു.
മറുഭാഗത്ത് ഹൈദരാബാദ് ടീമിലും ഒരു മാറ്റം വരുത്തി. യൂസുഫ് പത്താനു പകരം ദീപക് ഹൂഡ കളിക്കുകയായിരുന്നു. ഈ സീസണില്‍ രണ്ട@ു തവണ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമുകളും ഓരോ വിജയം വീതം പങ്കിടുകയായിരുന്നു. ഡല്‍ഹിയില്‍ നടന്ന ആദ്യപാദ മല്‍സരത്തില്‍ അഞ്ചു വിക്കറ്റിന്റെ ജയമാണ് ഹൈദരാബാദ് ആഘോഷിച്ചത്. ര@ണ്ടാംപാദത്തില്‍ ഡല്‍ഹി തിരിച്ചടിക്കുകയായിരുന്നു. ഹൈദരാബാദിന്റെ കുറഞ്ഞ സ്‌കോര്‍ ഡല്‍ഹിക്ക് സയാകമാകും.
പൃഥ്വി ഷാ, ശിഖാര്‍ ധവന്‍, ഋഷഭ് പന്ത് ഉള്‍പ്പെടുന്ന ബാറ്റിങ് നിര കരുത്ത് കാണിച്ചാല്‍ മത്സരം അനായാസം ഡല്‍ഹിക്ക് വരുതിയിലാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."