HOME
DETAILS

സാമ്പത്തിക വളര്‍ച്ചക്ക് തടസമായത് രഘുറാം രാജന്റെ നയങ്ങളെന്ന് ആരോപണം

  
backup
September 03 2018 | 18:09 PM

economy-slowed-down-due-to-raghuram-rajans-policies

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തടഞ്ഞത് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ നയങ്ങളാണെന്ന ആരോപണവുമായി നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജിവ് കുമാര്‍. ഇന്ത്യയിലെ ചെറുകിട ഇടത്തരം വ്യവസായ മേഖലയില്‍ വായ്പാ തിരിച്ചടവ് മുടങ്ങുന്ന അവസ്ഥയും നിഷ്‌ക്രിയ ആസ്തികള്‍ പെരുകുന്നതിലും അദ്ദേഹത്തിന്റെ നയങ്ങള്‍ കാരണമായി.

പ്രതിസന്ധിയിലായതോടെ വ്യവസായങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാത്ത അവസ്ഥയുണ്ടായെന്നും രാജിവ് കുമാര്‍ ആരോപിച്ചു. സാമ്പത്തിക വളര്‍ച്ച കുറയുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇതിന് കാരണം ബാങ്കിങ് മേഖലയില്‍ നിഷ്‌ക്രിയ ആസ്തികള്‍ പെരുകിയതാണെന്നും രാജിവ് കുമാര്‍ പറയുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ സമയത്ത് നാലുലക്ഷം കോടിയുടെ നിഷ്‌ക്രിയ ആസ്തിയാണ് ഉണ്ടായിരുന്നത്.

2017 മധ്യത്തോടെ 10.5 ലക്ഷം കോടിയായി ഇത് ഉയര്‍ന്നു. നിഷ്‌ക്രിയ ആസ്തി കണക്കാക്കാന്‍ രഘുറാം രാജന്‍ നടപ്പാക്കിയ രീതി കാരണം ബാങ്കുകള്‍ വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കുന്നത് നിര്‍ത്തിയെന്നും രാജീവ് കുമാര്‍ ആരോപിക്കുന്നു. ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പ ലഭിക്കുന്നത് കുറഞ്ഞു. അവയുടെ വളര്‍ച്ച താഴേക്കായി. വന്‍കിട വ്യവസായങ്ങളുടെ വളര്‍ച്ചപോലും 1.5 ശതമാനമായി കുറഞ്ഞു. ചില സാമ്പത്തിക പാദങ്ങളില്‍ നെഗറ്റീവ് വളര്‍ച്ചയാണ് കാണിച്ചത്.

ആസ്തികള്‍ വിറ്റഴിച്ച് കടം കുറയ്ക്കുന്നത് കൂടി. ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തില്‍ തന്നെ ഇത്രയധികം ആസ്തികള്‍ വിറ്റഴിക്കല്‍ നടന്നിട്ടില്ല. സാമ്പത്തിക വളര്‍ച്ച കുറയാന്‍ ഇതാണ് ആദ്യത്തെ കാരണമെന്നും രാജീവ് കുമാര്‍ പറഞ്ഞു. നിലവിലെ സര്‍ക്കാര്‍ പൊതുമൂലധനം ചെലവഴിക്കുന്ന പ്രക്രിയ വര്‍ധിപ്പിക്കുകയാണ് ഇതിന് പരിഹാരമായി ചെയ്തതെന്ന് രാജിവ് കുമാര്‍ പറയുന്നു.

നോട്ട് അസാധുവാക്കിയതിനുശേഷം എന്തുകൊണ്ട് വളര്‍ച്ചാ നിരക്ക് കുറഞ്ഞു. ഇതിനു കാരണം നോട്ട് നിരോധനമല്ലെന്നും രഘുറാം രാജന്റെ നയങ്ങളുടെ കാരണത്താലാണെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് നിരോധനത്തിന് മുന്‍പു തന്നെ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് വലിയ തളര്‍ച്ചയാണ് ഉണ്ടായത്. ഇത് 2015-16 വര്‍ഷത്തിലെ അവസാന പാദത്തില്‍ തന്നെ പ്രകടമായിരുന്നു. തുടര്‍ന്ന് വന്ന ഓരോ പാദങ്ങളിലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച താഴ്ന്ന നിലയില്‍ തന്നെ തുടര്‍ന്നു. ബാങ്കിങ് മേഖലയിലും വലിയ തിരിച്ചടിയാണ് ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ പഞ്ചാബ് നാഷനല്‍ ബാങ്കില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. 940 കോടിയുടെ നഷ്ടമാണ് 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ബാങ്കിനുണ്ടായിരിക്കുന്നതെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജിവ് കുമാര്‍ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  28 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago