രണ്ട് ജഡ്ജിമാരെ ഉയര്‍ത്താനുള്ള ശുപാര്‍ശ കേന്ദ്രം മടക്കി
ന്യൂഡല്‍ഹി: രണ്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാനുള്ള സുപ്രിംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കി. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ എന്നിവരെ നിയമിക്കാനുള്ള ശുപാര്‍ശയാണ് മടക്കിയത്. മേഖലാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ഈ ശുപാര്‍ശകള്‍ പുനഃപരിശോധിക്കണമെന്നാണ് കേന്ദ്രം ഇതോടൊപ്പം ആവശ്യപ്പെട്ടിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്്‌ദെ, എന്‍.വി രമണ, ആര്‍.എഫ് നരിമാന്‍, അരുണ്‍ മിശ്ര എന്നിവരടങ്ങുന്ന കൊളീജിയം ഏപ്രില്‍ 12നാണ് ഇവരെ സുപ്രിംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ നല്‍കിയത്. അഖിലേന്ത്യാ തലത്തില്‍ ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റിയില്‍ 12ാമതാണ് അനിരുദ്ധ ബോസിന്റെ സ്ഥാനം. ബൊപ്പണ്ണയുടെ സ്ഥാനം 36ാമതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."