'മരണ വാറന്റില്‍ ഒപ്പു വെക്കില്ല'- കാര്‍ഷിക ബില്ലിനെതിരെ രാജ്യസഭയില്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. രാജ്യത്തെ കര്‍ഷകരുടെ മരണ വാറന്റില്‍ ഒപ്പു വെക്കില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു കീഴിലുള്ള സാഹചര്യം രാജ്യത്ത് ഇനിയും വരാന്‍ അനുവദിക്കില്ലെന്ന് ആര്.ജെ.ഡി പ്രതിനിധികള്‍ പറഞ്ഞു.
പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്റെ ചര്‍ച്ചക്കായി നാല് മണിക്കൂറാണ് നീക്കിവെച്ചത്.
സെപ്തംബര്‍ 17ന് ബില്ലുകള്‍ ലോക്സഭയില്‍ പാസ്സായിരുന്നു. രാജ്യസഭയിലും ബില്‍ പാസ്സാക്കാമെന്ന ആത്മവിശ്വാസത്തിലാണ് കേന്ദ്രം. 243 അംഗ സഭയില്‍ 122 വോട്ടുകളാണ് ഭൂരിപക്ഷത്തിന് ആവശ്യം. എന്‍.ഡി.എ സഖ്യത്തിന് 105 വോട്ടുകളുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 100ഉം. 10 എം.പിമാര്‍ കൊവിഡ് ചികിത്സയിലാണ്. എന്‍.ഡി.എ ഘടകകക്ഷിയായ അകാലി ദള്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യും.
ബില്ലില്‍ പ്രതിഷേധിച്ച് അകാലി ദളിന്റെ കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."