ചീഫ് ജസ്റ്റിസിനെ പിന്തുണച്ച് ജീവനക്കാരുടെ പ്രകടനം
ന്യൂഡല്‍ഹി: ലൈംഗികാരോപണക്കേസില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ കുറ്റവിമുക്തനാക്കിയ സുപ്രിംകോടതി ആഭ്യന്തര സമിതി നടപടിക്കെതിരേ പ്രതിഷേധം ശക്തമാകവെ കോടതിയില്‍ ഗൊഗോയിയെ പിന്തുണച്ച് ജീവനക്കാരുടെ പ്രകടനം. സുപ്രിംകോടതിയുടെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ ചിലര്‍ മനപ്പൂര്‍വം ശ്രമം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ ഇന്നലെ കോടതി വളപ്പിനുള്ളില്‍ പ്രകടനം നടത്തിയത്.
സമിതി റിപ്പോര്‍ട്ടിനെതിരേ കഴിഞ്ഞ ദിവസം സുപ്രിംകോടതിക്ക് മുന്നില്‍ വനിതാ അഭിഭാഷകരും ആക്ടിവിസ്റ്റുകളും പ്രകടനം നടത്തിയിരുന്നു. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എസ്.എ ബോബ്ദെ, ഇന്ദു മല്‍ഹോത്ര, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ മൂന്നംഗ അഭ്യന്തര അന്വേഷണ സമിതി കഴിഞ്ഞ ദിവസമാണ് ഗൊഗോയിക്ക് ശുദ്ധിപത്രം നല്‍കിയത്. ഇതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."