ശുഹൈബ് വധം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
മട്ടന്നൂര്‍ (കണ്ണൂര്‍): യൂത്ത്് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ടുപേരെകൂടി പൊലിസ് അറസ്റ്റുചെയ്തു. സി.പി.എം പ്രവര്‍ത്തകരായ മേറ്റടിയിലെ പി.കെ അഭിനാഷ് (23), തെരൂര്‍ പാലയോട്ടെ പി.നിജില്‍ (27) എന്നിവരെയാണു സി.ഐ ജോഷി ജോസും സംഘവും പിടികൂടിയത്. കേസില്‍ അവിനാഷ് 12ാം പ്രതിയും നിജില്‍ 13ാം പ്രതിയുമാണ്. ഇവരെ കണ്ണൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. അഭിനാഷ് എസ്.എഫ്.ഐ മുന്‍ ഏരിയാ സെക്രട്ടറിയാണ്.
കേസിലെ ഗൂഢാലോചനയും പ്രതികളെ സഹായിച്ചതും ഉള്‍പ്പടെയുള്ള കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയത്. ഇതോടെ 13 പേര് അറസ്റ്റിലായി. ഇതില്‍ ആറു പ്രതികള്‍ക്കു ജാമ്യം ലഭിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി മെയ് 13നു കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 17 പ്രതികളുള്ള കേസില്‍ ഇനി നാലു പേരാണ് അറസ്റ്റിലാവാനുള്ളത്. കഴിഞ്ഞ ഫെബ്രുവരി 12നു രാത്രി തെരൂരില്‍ വച്ചാണു കാറിലെത്തിയ അക്രമിസംഘം ബോംബെറിഞ്ഞ ശേഷം ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."