HOME
DETAILS
MAL
കെ.എസ്.ആര്.ടി.സിയിലെ സംരക്ഷിത സ്ഥലംമാറ്റം വെട്ടിക്കുറച്ച നടപടി ഹൈക്കോടതി ശരിവച്ചു
backup
September 03 2018 | 21:09 PM
കൊച്ചി: കെ.എസ്.ആര്. ടി.സിയിലെ സംരക്ഷിത സ്ഥലംമാറ്റം വെട്ടിക്കുറച്ച എം.ഡിയുടെ നടപടി ഹൈക്കോടതി ശരിവച്ചു.
എം.ഡിയുടെ ഉത്തരവ് ചോദ്യം ചെയ്തു ട്രാന്‍സ്പോര്‍ട് ഡമോക്രാറ്റിക് യൂനിയന്‍ നല്കിയ ഹരജി കോടതി തള്ളി. ഓരോ യൂനിറ്റിലുമുള്ള രണ്ട് യൂനിയന്‍ നേതാക്കള്‍ക്ക് സ്ഥലം മാറ്റത്തില്‍നിന്ന് നേരത്തെ സംരക്ഷണം അനുവദിച്ചിരുന്നു.
കെ.എസ്.ആര്.ടി.സിയിലെ പ്രതിസന്ധി പരിഗണിച്ചാണ് സ്ഥലംമാറ്റ സംരക്ഷണം ലഭിക്കുന്ന ജീവനക്കാരുടെ എണ്ണം കുറച്ചത്. ഒരു യൂനിറ്റില്‍ രണ്ടു പേരെന്നതിനുപകരം കെ.എസ്.ആര്.ടി.സിയില്‍ ആകെ നൂറുപേര് എന്നാക്കി കുറച്ചിരുന്നു. ഇതിനെതിരേയാണ് തൊഴിലാളി യൂനിയന്‍ കോടതിയില്‍ ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."