HOME
DETAILS
MAL
പബ്ജിക്കു പകരം പുതിയ വിഡിയോ ഗെയിമുമായി ചൈന
backup
May 08 2019 | 21:05 PM
ബെയ്ജിങ്: ലോകാമെമ്പാടും ആരാധകരുള്ള ഓണ്‍ലൈന്‍ മള്‍ട്ടിപ്ലെയര്‍ ഗെയിമായ പബ്ജി ഗെയിമിന് പകരം പുതിയൊരു വിഡിയോ ഗെയിമുമായി ചൈന. രാജ്യത്തെ ഇന്റര്‍നെറ്റ് ഭീമന്മാരായ ടെന്‍സെന്റാണ് യുവാക്കളില്‍ രാജ്യസ്നേഹം വളര്‍ത്തുന്ന ഗെയിമിനു പിന്നില്‍.
പബ്ജി ദക്ഷിണ കൊറിയയിലാണ് രൂപപ്പെട്ടതെങ്കില്‍ ടെന്‍സെന്റ് ചൈനയില്‍ മൊബൈല്‍ ആപ്പ് രൂപത്തിലാണ് വരുന്നത്. ദിനേന 70 ദശലക്ഷം പേര് ഈ പുതിയ ഗെയിം മൊബൈലില്‍ കളിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു. യുവാക്കള്‍ വ്യാപകമായി പബ്ജി ഗെയിമിന് അടിമപ്പെടുന്ന സാഹചര്യത്തിലാണ് ചൈന പുതിയ ഗെയിം കൊണ്ടുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."