ജൂലിയന്‍ അസാന്‍ജിന്റെ ജീവന് അപകടത്തിലെന്ന് പമേല ആന്ഡേഴ്സന്
ലണ്ടന്‍: പ്രശസ്ത മോഡലും ഹോളിവുഡ് നടിയും മൃഗാവകാശ പ്രവര്‍ത്തകയുമായ പമേല ആന്ഡേഴ്സന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലില്‍ സന്ദര്‍ശിച്ചു.
അസാന്‍ജ് ഒരു നല്ല മനുഷ്യനാണെന്നും അദ്ദേഹത്തെ തനിക്കിഷ്ടമാണെന്നും പറഞ്ഞ പമേല അദ്ദേഹത്തിന്റെ ജീവന് അപകടത്തിലാണെന്നും കൂട്ടിച്ചേര്‍ത്തു. നമുക്ക് അദ്ദേഹത്തെ രക്ഷിക്കണം. സത്യങ്ങള്‍ പുറത്തുകൊണ്ടുവരാനായി അദ്ദേഹം ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. അസാന്‍ജ് നിരപരാധിയാണെന്ന് താന്‍ വിശ്വസിക്കുന്നതായും പമേല പറഞ്ഞു.
ഇക്ക്വഡോര്‍ എംബസിയില്‍ അഭയം തേടിയതു മുതല്‍ പമേല നിരവധി തവണ അസാന്‍ജിനെ സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് അസാന്‍ജിനെ ബ്രിട്ടിഷ് പൊലിസ് എംബസിയില്‍വച്ച് അറസ്റ്റ് ചെയ്തത്.
ബലാത്സംഗക്കേസില്‍ സ്വീഡന് കൈമാറാതിരിക്കാനായി ഏഴു വര്‍ഷമായി ഇക്ക്വഡോര്‍ എംബസിയില്‍ അഭയം തേടി കഴിയുകയായിരുന്നു യു.എസിന്റെ നിരവധി രഹസ്യങ്ങള്‍ വിക്കിലീക്ക്സിലൂടെ പുറത്തുവിട്ട അസാന്‍ജ്. ജാമ്യ ഉപാധികള്‍ ലംഘിച്ചതിന് 50 ആഴ്ചത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് അദ്ദേഹം.
എന്നാല്‍ നിസാരമായ കുറ്റത്തിന് ഇത്രയും വലിയ ശിക്ഷ കൂടുതലാണെന്ന് യു.എന്‍ അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."