കാലിക്കറ്റ് സര്‍വകലാശാല കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ്: എം.എസ്.എഫ് മുന്നേറ്റം; എസ്.എഫ്.ഐക്ക് ആധിപത്യം
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളില്‍ നടന്ന വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ എം.എസ്.എഫിനും, കെ.എസ്.യുവിനും മുന്നേറ്റം. അതേസമയം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ എസ്.എഫ്.ഐ ആധിപത്യം പുലര്‍ത്തി.
71 കോളജുകളില്‍ എം.എസ്.എഫും 27 കോളജുകളില്‍ കെ.എസ്.യു- എം.എസ്.എഫ് സഖ്യവുമാണ് യൂനിയന്‍ നേടിയത്. പരമ്പരാഗത കോട്ടകള്‍ നിലനിര്‍ത്തിയതോടൊപ്പം എസ്.എഫ്.ഐ ശക്തി കേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കാനും കെ.എസ്.യു- എം.എസ്.എഫ് മുന്നണിക്ക് സാധിച്ചു. 190 കോളജുകളില്‍ നിന്നായി 152 യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍മാരെ വിജയിപ്പിക്കാന്‍ സാധിച്ചതായി എം.എസ്.എഫ് നേതാക്കള്‍ അവകാശപ്പെട്ടു. എന്നാല്‍ 140 കോളജുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ എസ്.എഫ്.ഐക്ക് സാധിച്ചു.
എസ്.എഫ്.ഐയുടെ കൈവശം ഉണ്ടായിരുന്ന കോഴിക്കോട് ദേവഗിരി കോളജില്‍ വീണ്ടും കെ.എസ്.യു വിജയിച്ചു. പാലക്കാട് വിക്ടോറിയ കോളജില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഉള്‍പ്പെടെ അഞ്ചോളം സീറ്റുകള്‍ കെ.എസ്.യു നേടി. മലപ്പുറം ഗവ.കോളജ്, എം.ഇ.എസ് കല്ലടി കോളജ്, ഡബ്ല്യു.എം.ഒ കോളജ് മുട്ടില്‍, അമല്‍ കോളജ് നിലമ്പൂര്‍, ഫാറൂക്ക് കോളജ് കോട്ടക്കല്‍, ഗ്രേസ് വാലി കോളേജ് മരവട്ടം, മൗണ്ട് സീന കോളജ് ഒറ്റപ്പാലം, നോബിള്‍ വുമണ്‍സ് കോളജ്, നജാത്ത് കോളജ് കരുവാരക്കുണ്ട്, മദീനത്തുല്‍ ഉലൂം കോളജ്, മലബാര്‍ കോളജ് മാണൂര്‍, എസ്.എം.ഐ കോളജ് ചോമ്പാല, സി.എസ്.ഐ കോളജ് ചോമ്പാല തുടങ്ങിയ കോളജുകള്‍ എസ്.എഫ്.ഐയില്‍നിന്ന് എം.എസ്.എഫ് തിരിച്ചുപിടിച്ചു.
ഗവ.വിമന്‍സ് കോളജ് മലപ്പുറം, തിരൂര്‍ ജെ.എം കോളജ്,തിരൂര്‍ക്കാട് നസ്ര കോളജ്, ചേലക്കര ഗവ.ആര്‍ട്‌സ് കോളജ്, ഐ.എച്ച്.ആര്‍.ഡി കോളജ് പയ്യന്നൂര്‍, ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളജ്, മലമ്പുഴ ഐ.എച്ച്.ആര്‍.ഡി കോളജ്് എന്നീ കോളജുകളും എസ്.എഫ്.ഐ തിരിച്ചുപിടിച്ചു. എ.ബി.വി.പിയുടെ കുത്തകയായിരുന്ന ചെമ്പൈ സംഗീത കോളജില്‍ എസ്.എഫ്.ഐ നേരത്തെതന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കെ.എസ്.യുവിന്റെ കൈയിലിരുന്ന എസ്.എന്‍ കോളജ് പുല്‍പള്ളിയിലും എസ്.എഫ്.ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥികളെയും വോട്ട് ചെയ്ത വിദ്യാര്‍ഥികളെയും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവരും, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തും അഭിനന്ദിച്ചു. എസ്.എഫ്.ഐക്കു ചരിത്രവിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷ്, സെക്രട്ടറി സച്ചിന്‍ദേവ് എന്നിവര്‍ അഭിവാദ്യം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."