HOME
DETAILS
MAL
മതനിന്ദ കേസില്‍ കോടതി വെറുതെവിട്ട ക്രിസ്ത്യന്‍ വനിത പാകിസ്താന് വിട്ടു
backup
May 08 2019 | 21:05 PM
ഇസ്ലാമാബാദ്: ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തിയതിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെടുകയും പിന്നീട് സുപ്രിംകോടതി കുറ്റവിമുക്തയാക്കുകയും ചെയ്ത ക്രിസ്ത്യന്‍ യുവതി ആസിയ ബീബി പാകിസ്താന് വിട്ടു. ഇവരുടെ വധശിക്ഷ റദ്ദാക്കിയതിനെതിരേ പാകിസ്താനില്‍ വലിയ പ്രതിഷേധമുണ്ടായിരുന്നു.
2010ല്‍ അയല്‍ക്കാരുമായുണ്ടായ തര്‍ക്കത്തിനിടെ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചു എന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്. തുടര്‍ന്ന് പാകിസ്താനിലെ മതനിന്ദ നിയമപ്രകാരം ഇവരെ വധശിക്ഷക്ക് വിധിക്കുകയായിരുന്നു.
എന്നാല്‍, കഴിഞ്ഞവര്‍ഷം പാക് സുപ്രിംകോടതി വധശിക്ഷ റദ്ദാക്കി ഇവരെ വെറുതെ വിട്ടു. ആസിയ ബീബി കാനഡയിലേക്കു പോയതായി അവരുടെ അഭിഭാഷകന് സെയ്ഫുല്‍ മലൂക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."