നോമ്പുകാലം സുകൃതങ്ങളെ കൊണ്ട് ധന്യമാക്കുക: ജിഫ്‌രി തങ്ങള്‍
ഹാദിയ റമദാന്‍ പ്രഭാഷണ പരമ്പരക്ക് തുടക്കം
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന ആറാമത് റമദാന്‍ പ്രഭാഷണ പരമ്പരക്ക് വാഴ്‌സിറ്റി കാംപസില്‍ തുടക്കമായി. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നോമ്പുകാലം വിശ്വാസികള്‍ സുകൃതങ്ങളെ കൊണ്ട് ധന്യമാക്കണമെന്ന് തങ്ങള്‍ പറഞ്ഞു. വിശ്വാസം കരുപിടിപ്പിക്കാനും ജീവിതവിശുദ്ധി ആര്‍ജിച്ചെടുക്കാനും വിശ്വാസി റമദാനിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. മതവിജ്ഞാന കൈമാറ്റങ്ങളും സമുദായ ശാക്തീകരണ പ്രവര്‍ത്തനങ്ങളും പണ്ഡിതര്‍ പ്രധാന ദൗത്യമായി കാണണമെന്നും തങ്ങള്‍ പറഞ്ഞു.
ദാറുല്‍ഹുദാ ട്രഷറര്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷനായി. വി.പി അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം, ഇസ്ഹാഖ് ബാഖവി ചെമ്മാട്, യു.ശാഫി ഹാജി ചെമ്മാട്, ഇബ്രാഹീം ഫൈസി തരിശ്, ഹംസ ഹാജി മൂന്നിയൂര്‍, മുക്ര അബൂബക്കര്‍ ഹാജി, സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ സ്വാഗതവും നാസര്‍ ഹുദവി കൈപ്പുറം നന്ദിയും പറഞ്ഞു. ഇമാം മാലിക് (റ): മദീനയെ പ്രണയിച്ച മഹാ പണ്ഡിതന്‍ എന്ന വിഷയത്തില്‍ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി.
ഇന്ന് മജ്‌ലിസുന്നൂര്‍ നടക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 11ന് ശനിയാഴ്ച പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷനാകും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും. 12ന് ഞായറാഴ്ച സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ജന.സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി അധ്യക്ഷനാകും. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."