HOME
DETAILS

നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ രണ്ടാം ഘട്ട മടക്കം 24ന്

  
backup
September 20 2020 | 14:09 PM

5325132103-520

ജിദ്ദ: വിവിധ കാരണങ്ങളാല്‍ സഊദിയിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലേയ്ക്ക് എത്തിക്കാനുള്ള എംബസി ശ്രമം തുടരുന്നു.

നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഏറെ നാളുകളായി നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ആശീര്‍വാദത്തോടെ സഊദി അധികൃതരുമായി ഇക്കാര്യത്തില്‍ നിരന്തരമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതായും റിയാദിലെ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.ഇതിന്റെ ഫലമായി കഴിഞ്ഞ മെയ് മാസത്തില്‍ ഏകദേശം അഞ്ഞൂറ് ഇന്ത്യക്കാരെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ നിന്ന് മുക്തരാക്കി നാട്ടിലെത്തിക്കുകയുണ്ടായി. ഇവര്‍ ഹൈദരാബാദിലേക്കാണ് മടങ്ങിയത്. ഇത്രയും പേരെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ നിന്ന് വിജയകരമായി മോചിപ്പിച്ച്‌ സ്വദേശത്ത് എത്തിക്കുന്ന ശ്രമകരമായ ദൗത്യത്തില്‍ സഊദിയിലെയും നാട്ടിലെയും നിരവധി കേന്ദ്രങ്ങളും വകുപ്പുകളുമാണ് പങ്കാളികളായത്.

സാധാരണയിലുള്ള നിയമ നടപടികള്‍ക്ക് പുറമെ നാട്ടിലേയ്ക്ക് മടങ്ങുന്നവര്‍ക്കായി അതാത് പ്രദേശങ്ങളില്‍ കര്‍ശനമായ കൊറോണാ പ്രോട്ടോകോള്‍ ക്രമീകരണങ്ങളും സജീകരണങ്ങളൂം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മടങ്ങിപോകുന്നവരിലൂടെ നാട്ടില്‍ കൊറോണാ വ്യാപനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്താനായിരുന്നു അത്.

ഇന്ത്യക്കാരുമായുള്ള അടുത്ത വിമാനം ഇരുപത്തിനാലിന് റിയാദില്‍ നിന്ന്‌
ചെന്നൈയിലേക്ക് തിരിക്കുമെന്ന് എംബസി അറിയിച്ചു.

തുടര്‍ന്നും റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നായി കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായും അവ സംബന്ധിച്ച വിവരം അതതു സമയങ്ങളില്‍ വെളിപ്പെടുത്തുമെന്നും എംബസി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകര്‍ക്ക് പുതിയ ഗോള്‍ഡന്‍ വിസ പ്രോഗ്രാം അവതരിപ്പിച്ച് യുഎഇ

uae
  •  a month ago
No Image

സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന്

Kerala
  •  a month ago
No Image

'ഇന്‍ഫോസിസ് പ്രൈസ് 2024' പുരസ്‌കാരം മലയാളി ഗവേഷകന്‍ ഡോ.മഹ്മൂദ് കൂരിയയ്ക്ക്

International
  •  a month ago
No Image

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ ഭാര്യയുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി 

Kerala
  •  a month ago
No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago