റഹ് മാനീസ് അസോസിയേഷന്‍ ഗ്ലോബല്‍ കമ്മറ്റി നിലവില്‍ വന്നു
കടമേരി: കേരളത്തിലെ പ്രഥമ മത-ഭൗതിക സമന്വയ സ്ഥാപനമായ കടമേരി റഹ് മാനിയ്യ: അറബിക് കോളേജിന്‍റെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന, റഹ് മാനീസ് അസോസിയേഷന് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് ഗ്ലോബല്‍ കമ്മറ്റി രൂപവത്കരിച്ചു.
ഭാരവാഹികള്‍: പ്രസിഡൻ്റ്: മുജീബ് റഹ്മാൻ റഹ് മാനി മൊറയൂർ (സഊദി അറേബ്യ) ജനറൽ സെക്രട്ടറി: അജ്മൽ റഹ് മാനി പാലേരി (ഖത്തർ) ട്രഷറർ : ബഷീർ റഹ് മാനി ഒ.കെ (യു.എ.ഇ) കോ-ഓര്‍ഡിനേറ്റർ: ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് (ബഹ്റൈന്‍) വൈ: പ്രസി: ഖാസിം റഹ് മാനി പടിഞ്ഞാറത്തറ (ബഹ്റൈൻ), ഹുസൈൻ റഹ് മാനി ചെമ്മാണിയോട് (ഖത്തർ), ജോ:സെക്രട്ടറി: ഉമറലി റഹ് മാനി പാണ്ടിക്കാട്, കെ.ടി റഷീദ് റഹ്മാനി ദേവതിയാൽ(യു.എ.ഇ). എക്സിക്യൂട്ടീവ് മെമ്പേഴ്സ്: ഷാജഹാൻ റഹ് മാനി കംബ്ലക്കാട് (കേന്ദ്ര കമ്മിറ്റി പ്രസിഡൻറ്) മുസ്തഫ റഹ് മാനി വാവൂർ (കേന്ദ്ര കമ്മറ്റി ജനറൽ സെക്രട്ടറി) സമദ് റഹ്മാനി ഓമച്ചപ്പുഴ (കേന്ദ്ര കമ്മറ്റി ട്രഷറർ) ലുഖ്മാൻ റഹ് മാനി കാളാവ്, ഇബ്റാഹീം റഹ് മാനി പട്ടിക്കാട്, അസീസ് റഹ് മാനി പന്തിരിക്കര, അബ്ദുല്ല റഹ് മാനി വെള്ളമുണ്ട, അബ്ദുസ്വമദ് റഹ് മാനി വടയം, സുഹൈൽ റഹ് മാനി കാവനൂർ, സ്വാദിഖലി റഹ് മാനി മൊറയൂർ, റഫീഖ് റഹ് മാനി മപ്പാട്ടുക്കര. ഉപദേശക സമിതി: ഹംസ റഹ് മാനി കൊണ്ടിപറമ്പ്, ഫരീദ് റഹ് മാനി കാളികാവ്, ഹനീഫ് റഹ്മാനി കൊടുവള്ളി, മിദ് ലാജ് റഹ് മാനി മാട്ടൂൽ, വാജിദ് റഹ് മാനി ചാവക്കാട്.
ഓണ്‍ലൈനില്‍ നടന്ന റഹ് മാനീസ് ഗ്ലോബല്‍മീറ്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി പ്രഖ്യാപനം റഹ് മാനിയ്യ മാനേജര്‍ ഉസ്താദ് ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ല്യാർ നിര്‍വ്വഹിച്ചു. ഷാജഹാൻ റഹ് മാനി അദ്ധ്യക്ഷത വഹിച്ചു. ഉസ്താദ് കോഡൂർ മുഹ് യുദ്ധീൻ കുട്ടി മുസ്ല്യാർ, ഉസ്താദ് സി. എച്ച് മഹ്മൂദ് സഅദി, ഉസ്താദ് ബഷീര്‍ ഫൈസി ചീക്കോന്ന്, സി.കെ അബ്ദുറഹ്മാൻ ഫൈസി, ഫരീദ് റഹ് മാനികാളികാവ്, ഹംസ റഹ് മാനി കൊണ്ടി പറമ്പ് ആശംസകളര്‍പ്പിച്ചു. സ്ഥാപനത്തിന്‍റെ പ്രിന്‍സിപ്പളും സമസ്ത സെക്രട്ടറിയുമായിരുന്ന പ്രമുഖ പണ്ഢിതന്‍ കോട്ടുമല ബാപ്പുമുസ്ലിയാരുടെ പേരില്‍ വിപുലമായ പഠനപദ്ധതിക്കുള്ള സ്മാരക നിര്‍മ്മാണമുള്‍പ്പെടെ വിവിധ കര്‍മ്മപദ്ധതികളാണ് ഗ്ലോബല്‍ കമ്മറ്റി പ്രഥമമായി പരിഗണിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉസ്താദ് സി.എച്ച് ഹമീദ് ഫൈസി പ്രാർഥന നടത്തി. മുസ്തഫ റഹ് മാനി വാവൂർ സ്വാഗതവും സ്വമദ് റഹ് മാനി ഓമച്ചപ്പുഴ നന്ദിയും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: +974 7733 8820, +973-33842672.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."