ഹൈക്കോടതി ഉത്തരവില്‍ സുപ്രിംകോടതി ഇടപെടില്ല
ഉത്തരവ് നടപ്പാക്കാന്‍ ജൂണ്‍ 30 വരെ സമയം
ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സി എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടാനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. അതേസമയം, ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ സുപ്രിംകോടതി ജൂണ്‍ 30 വരെ സമയം നല്‍കി. ഷെഡ്യൂള്‍ മുടങ്ങാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കാമെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എന്നാല്‍ ഇവരെ 180 ദിവസത്തില്‍ അധികം തുടരാന്‍ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട ഹൈക്കോടതി വിധി സുപ്രിംകോടതി നേരത്തെ ശരിവച്ചിരുന്നു.
1565 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് കെ.എസ്.ആര്‍.ടി.സി സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. താല്‍ക്കാലിക നിയമനത്തിന് കെ.എസ്.ആര്‍.ടി.സി.ക്ക് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.
ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടിരുന്നെങ്കിലും സുപ്രിംകോടതി അംഗീകരിച്ചിരുന്നില്ല. എംപാനല്‍ കണ്ടക്ടര്‍ നിയമനം നടത്തിയത് പോലെയല്ല ഡ്രൈവര്‍ നിയമനം. സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പരിഗണിക്കാനായി നിയമിച്ച സമിതി ഒരു ബസിന് എത്ര ജീവനക്കാര്‍ എന്ന അനുപാതം പുതുക്കി നിശ്ചയിക്കുമെന്നും കെ.എസ്.ആര്‍.ടി.സി ഹരജിയില്‍ പറഞ്ഞിരുന്നു. സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനാല്‍ വിധി നടപ്പാക്കുന്നത് നീട്ടണമെന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെടാനായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം.
റിസര്‍വ് ഡ്രൈവര്‍മാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്താത്തതിനെതിരേ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നല്‍കിയ അപ്പീലുകളിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.
സുപ്രിംകോടതി
വിധി മാനിക്കുന്നു:
മന്ത്രി ശശീന്ദ്രന്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി മാനിക്കുന്നതായി മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. തുടര്‍നടപടികള്‍ ഗതാഗതവകുപ്പും കെ.എസ്.ആര്‍.ടി.സിയും വിശദമായ ചര്‍ച്ച നടത്തി തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."