HOME
DETAILS

ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാന്‍ സാന്ത്വന സംഘം

  
backup
September 03 2018 | 21:09 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%88%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പ്പെട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സാന്ത്വനം നല്‍കുന്നതിനായി രൂപീകരിച്ച സാന്ത്വന സംഘം പത്ത് ദിവസം കൊണ്ട് കൗണ്‍സലിങും സാമൂഹ്യ മനഃശാസ്ത്ര ഇടപെടലും നടത്തിയത് 52,602 പേര്‍ക്ക്.
മനഃശാസ്ത്രവും സാമൂഹ്യ പ്രവര്‍ത്തനവും പഠിച്ച സന്നദ്ധ പ്രവര്‍ത്തകരാണ് വനിതാ ശിശുവികസന വകുപ്പിന്റെയും നിംഹാന്‍സ് ബംഗളൂരുവിന്റെയും നേതൃത്വത്തില്‍ ക്യാംപുകളിലും വീടുകളിലുമെത്തി സാന്ത്വനം നല്‍കുന്നത്.
ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് സാധനങ്ങളും പണവും എത്തിക്കുന്നതിനോടൊപ്പം തന്നെ മനഃശാസ്ത്ര പരിരക്ഷയും അത്യാവശ്യമാണെന്നതിനാലാണ് സര്‍ക്കാര്‍ സാന്ത്വന സംഘം രൂപീകരിച്ചത്.
പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ദുരന്തം മുന്നില്‍ കണ്ടവര്‍ക്കുള്ള സാന്ത്വനം, ആത്മഹത്യ പ്രതിരോധം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സാമൂഹ്യമനഃശാസ്ത്ര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തീര്‍ത്തും ദുര്‍ബലരായവര്‍ക്കിടയില്‍ നടക്കാന്‍ സാധ്യതയുള്ള മനുഷ്യക്കടത്ത് തടയല്‍ തുടങ്ങിയ കാര്യങ്ങളാണ് സാന്ത്വന സംഘം വഴി ഏകോപിപ്പിച്ചത്. നഷ്ടപ്പെട്ട രേഖകള്‍ പുനഃസംഘടിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും സംഘം നല്‍കുന്നുണ്ട്.
പ്രളയബാധിത മേഖലകളില്‍ വളണ്ടിയറായി സേവനം അനുഷ്ടിക്കാനും പ്രളയ ബാധിതര്‍ക്ക് മാനസിക സാമൂഹ്യ പിന്തുണ ഉറപ്പാക്കാനും തയാറുള്ള പ്രൊഫഷനലുകളെ നവമാധ്യമങ്ങള്‍വഴി ക്ഷണിച്ചപ്പോള്‍ എം.എസ്.ഡബ്ല്യു, മനഃശാസ്ത്രം, കൗണ്‍സലിങ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തുടങ്ങിയ പ്രൊഫഷനല്‍ കോഴ്‌സുകള്‍ കഴിഞ്ഞവരും വിദ്യാര്‍ഥികളുമടക്കം 5,192 പേരാണ് മുന്നോട്ടു വന്നത്. ജില്ലകളിലെ സ്‌കൂള്‍ കൗണ്‍സലര്‍മാരും ഫാമിലി കൗണ്‍സലിങ് സെന്ററുകളിലുള്ളവരും ചേര്‍ന്നപ്പോള്‍ അത് 6,000 പേരായി.
കഴിഞ്ഞ മാസം 23, 24 തിയതികളിലായി നിംഹാന്‍സ് ആണ് സാന്ത്വന സംഘത്തിന് ആവശ്യമായ പരിശീലനം നല്‍കിയത്. ഇന്ത്യക്കകത്തും പുറത്തും ഭൂകമ്പങ്ങള്‍, സുനാമി, പ്രളയം എന്നിവ നടന്ന മേഖലകളില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പന്നരായ 11 ടീമാണ് 11 ജില്ലകളിലായി എത്തിയത്.
52,602 പേരില്‍ കൂടുതല്‍ മനഃശാസ്ത്രസഹായം ആവശ്യമുള്ള 338 പേരെ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് റഫര്‍ ചെയ്തു.
നാളെ വരെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടരും. ക്യാംപുകളില്‍ കഴിയുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലയില്‍ നിന്നുള്ള കെ.എസ് ചിത്ര, റിമ കല്ലിങ്ങല്‍, രമ്യ നമ്പീശന്‍, റിമി ടോമി, സ്റ്റീഫന്‍ ദേവസ്യ തുടങ്ങിയവരും എത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago