അതിരപ്പിള്ളിയില്‍ ഡാം: നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി മണി
ചാലക്കുടി: അതിരപ്പിള്ളിയില്‍ ഡാം നിര്‍മിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പ്രളയത്തില്‍ തകരാറിലായ പെരിങ്ങല്‍ക്കുത്ത് പവര്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഘടകകക്ഷികള്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ചര്‍ച്ചയിലൂടെ ഇത് പരിഹരിക്കണം. പ്രളയക്കെടുതിക്ക് കാരണം ഡാം തുറന്നുവിട്ടതാണെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പണം കടമെടുത്താണെങ്കിലും പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ കേടുപാടുകള്‍ തീര്‍ക്കും. ഷട്ടറുകളില്‍ അടിഞ്ഞുകൂടിയിട്ടുള്ള മരത്തടികളെല്ലാം നീക്കംചെയ്തിട്ടുണ്ട്. ഡാമിന്റെ ഘടനക്ക് മാറ്റം സംഭവിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഷോളയാറിലുള്ള ആദിവാസി ക്യാംപും മന്ത്രി സന്ദര്‍ശിച്ചു. ബി.ഡി ദേവസി എം.എല്‍.എ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗീസ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."