എലിപ്പനി നിയന്ത്രണ വിധേയം: ആരോഗ്യമന്ത്രി
കണ്ണൂര്‍: സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണ വിധേയമാണെന്നും ഭയക്കേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. എലിപ്പനി ബാധിച്ച് ആളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
മലിന ജലത്തിലൂടെ പനി പടരുന്നതിനാല്‍ അത്തരം സാഹചര്യങ്ങളുമായി ഇടപഴകിയവര്‍ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ കഴിക്കണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഒറ്റക്കെട്ടായി ഈ സാഹചര്യത്തെ നേരിടണമെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യം വിലയിരുത്താന്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നു വൈകിട്ട് കോഴിക്കോട് മന്ത്രിയുടെ സാന്നിധ്യത്തില്‍ അടിയന്തര യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."