പോസ്റ്റല്‍ ബാലറ്റ്: ഡി.ജി.പിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചു
വിശദമായ അന്വേഷണം
നടത്തി 15നകം റിപ്പോര്‍ട്ട്
നല്കാന് നിര്‍ദേശം
തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച് സംസ്ഥാന പൊലിസ് മേധാവി നല്കിയ പ്രാഥമിക റിപ്പോര്‍ട്ട് ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ ടിക്കാറാം മീണ അംഗീകരിച്ചു. പൊലിസ് അസോസിയേഷന്റെ ഇടപെടല്‍ എത്രത്തോളമുണ്ടായിട്ടുണ്ടെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് മേയ് 15നകം നല്കാന് ഡി.ജി.പിക്ക് നിര്‍ദേശം നല്കി.
പൊലിസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളാണ് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെ നല്‍കിയിട്ടുള്ള പരാതികളിലും അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് വിതരണം സംബന്ധിച്ച് ഡി.ജി.പി നല്കിയ സര്‍ക്കുലറിലെ നിര്‍ദേശം പാലിക്കുന്നതില്‍ പൊലിസിന്റെ ജില്ലാ നോഡല്‍ ഓഫിസര്‍മാര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും.
പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച് പരാമര്‍ശം നടത്തിയ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരേ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവണ്മെന്റ് സര്‍വന്റ്സ് കോണ്ടക്ട് റൂള്‍സ് പ്രകാരവും നടപടിയെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുണ്‍ മോഹന്‍, രതീഷ്, രാജേഷ്കുമാര്‍, മണിക്കുട്ടന് എന്നിവര്‍ക്കെതിരേയും അന്വേഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."