ചാമ്പ്യന്‍സ് ലീഗ് : ടോട്ടനം ഫൈനലില്‍
ആംസ്റ്റര്‍ഡാം: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെ ടോട്ടനം നേരിടും. രണ്ടാം പാദ സെമിഫൈനലില്‍ അയാക്സിനെ 3-2 ന് തോല്‍പ്പിച്ചാണ് ടോട്ടനം ഫൈനലില്‍ പ്രവേശിച്ചത്. അവസാന നിമിഷം വരെ ആവേശം വിതറിയ മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം ലൂക്കാസ് മൗറയിലൂടെയാണ് ടോട്ടനമിന്റെ വിജയ ഗോള്‍ പിറന്നത് . ഇരു പാദങ്ങളിലുമായി 3-3 എന്ന ഗോള്‍ നിലയിലാണെങ്കിലും എവേ ഗോളിന്റെ ബലത്തില്‍ ടോട്ടനം ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. ടോട്ടനത്തിന്റെ മുന്നു ഗോളുകളും നേടിയത് മൗറയാണ്. അതേസമയം അയാക്സിനായി
മാത്യാസ് ഡിലിറ്റ് , ഹക്കിം സിയെക്ക് എന്നിവരാണ് ഗോള്‍ നേടിയത്.
ഒന്നാം പാദത്തില്‍ നേടിയ ഒരു ഗോളിന്റെ ബലത്തില്‍ കളത്തിലിറങ്ങിയ അയാക്സ് ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ നേടിമുന്നിട്ടു നിന്നികരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ മൗറയിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തി വിജയം തട്ടിയെടുക്കുകയായിരുന്നു ടോട്ടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."