ശ്രീലങ്കയിലെ നിഖാബ് നിരോധനം മനുഷ്യാവകാശലംഘനം- രൂക്ഷവിമര്‍ശനവുമായി ആംനസ്റ്റി
കൊളംബോ: ശ്രീലങ്കയിലെ നിഖാബ് നിരോധനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആംനസ്റ്റി ഇന്റര്‍നാഷനല്‍. നടപടി ലജ്ജാകരമാണെന്ന് ആംനസ്റ്റി ചൂണ്ടിക്കാട്ടി.
'മുസ്‌ലിങ്ങള്‍ ഒരു തിരിച്ചടിയുടെ ആശങ്കയില്‍ കഴിയുന്ന ഈ സമയത്ത് ഇത്തരമൊരു നടപടി അംഗീകരിക്കാനാവില്ല. വിശ്വാസത്തിന്റെ പേരില്‍ നിഖാബ് ധരിക്കുന്നവരോട് അതൊഴിവാക്കാന്‍ പറയുന്നത് അവരെ അപമാനിക്കലാണ്. ഈ നടപടി പൊതുഇടങ്ങളില്‍ നിന്ന് അവരെ വീട്ടലേക്കൊതുക്കും. ജോലിക്ക പോവാനോ പഠിക്കാനോ മറ്റു സംഗതികള്‍ക്കോ കഴിയാതെ വരും. പൊതുസ്ഥലങ്ങളിലെ ബുര്‍ഖ നിരോധനം വിവേചനമില്ലായ്മയെന്ന അവകാശത്തെ ലംഘിക്കുന്നു. അവരുടെ മതസ്വാതന്ത്ര്യത്തെയും തടയുന്നു'- ആനംസ്റ്റി സൗത്ത് ഏഷ്യ ഡപ്യൂട്ടി ഡയരക്ടര്‍ ദിനുഷിക ദിസനായകെ പറഞ്ഞു.
നയമപരമായ രീതിയിലുള്ള സുരക്ഷാസംവിധാനങ്ങള്‍ അധികാരികള്‍ക്ക് സ്വീകരിക്കാം. അത്യാവശ്യമുള്ളപ്പോള്‍ കൃത്യമായ പരിശോധനകള്‍ നടത്താന്‍ അധികൃതര്‍ക്ക് അധികാരമുണ്ട്. സ്ത്രീകള്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മുഖാവരണം എടുത്തുകളയാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കുന്നത് മനുഷാവകാശ ലംഘനമാണ്- അവര്‍ ചൂണ്ടിക്കാട്ടി.
ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരകള്‍ മുന്‍നിര്‍ത്തിയാണ് ശ്രീലങ്ക പൊതുസ്ഥലത്ത് നിഖാബ് നിരോധിച്ചത്. സുരക്ഷ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിന്റെ മറ പറ്റി ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന് സംഘ്പരിവാര്‍ ശക്തികള്‍ മുറവിളി കൂട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."