ഡല്‍ഹി വംശഹത്യ: 23ന് ഹാജരാകാന്‍ ഫേസ്ബുക്കിന് അന്ത്യശാസനം
ന്യൂഡല്‍ഹി: ഫെബ്രുവരിയിലെ ഡല്‍ഹി വംശഹത്യയില്‍ ഫേസ്ബുക്കിന്റെ പങ്ക് സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഡല്‍ഹി അസംബ്ലി സമിതിയ്ക്ക് മുന്‍പാകെ 23ന് ഹാജരാകാന്‍ ഫേസ്ബുക്ക് അധികൃതര്‍ക്ക് അന്ത്യശാസനം. ഈ മാസം 15ന് ഹാജരാകാന്‍ നേരത്തെ നോട്ടിസ് നല്‍കിയിരുന്നെങ്കിലും ഫേസ്ബുക്ക് തയാറായിരുന്നില്ല. തുടര്‍ന്നാണ് ഡല്‍ഹി അസംബ്ലിയുടെ പീസ് ആന്റ് ഹാര്‍മണി സമിതി അന്ത്യശാസനം പുറപ്പെടുവിച്ചിരിക്കുന്നത്.
ഫേസ്ബുക്കിലെ ചില വര്‍ഗീയ പോസ്റ്റുകള്‍ ഡല്‍ഹി വംശഹത്യയ്ക്ക് കാരണമായെന്നും ഇത്തരം പോസ്റ്റുകള്‍ നയത്തിന് എതിരായിട്ടും ഫേസ്ബുക്ക് മന:പൂര്‍വം നീക്കം ചെയ്തില്ലെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതി അന്വേഷണം നടത്തുന്നത്. വിഷയം നിലവില്‍ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി അന്വേഷിക്കുന്നതിനാല്‍ അസംബ്ലി സമിതിക്ക് മുന്‍പാകെ ഹാജരാകേണ്ടതില്ലെന്ന നിലപാടാണ് ഫേസ്ബുക്കിന്റെത്. ഇക്കാര്യം ഫേസ്ബുക്ക് സമിതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആരോപണം വസ്തുതയുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതാണെന്നും അതിനാല്‍ ഫേസ്ബുക്കിനെ കലാപക്കേസില്‍ പ്രതിചേര്‍ക്കണമെന്നും ഓഗസറ്റ് 31ന് സമിതി നിരീക്ഷണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."