സിഖ് കൂട്ടക്കൊലക്ക് നേരിട്ട് ആഹ്വാനം നല്കി- രാജീവ് ഗാന്ധിക്കെതിരെ ആരോപണവുമായി വീണ്ടും ബിജെ.പി
ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കു പിന്നാലെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ ആരോപണവുമായി ബി.ജെ.പി.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നേരിട്ട് ആക്രമിച്ച് ബി.ജെ.പിയുടെ ട്വീറ്റ്. സിഖ് വിരുദ്ധ കലാപത്തില്‍ കൂട്ടക്കൊല നടത്തിയത് സര്‍ക്കാര്‍ തന്നെയാണെന്നാണ് ബി.ജെ.പി ട്വീറ്റ് ചെയ്തത്. ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ആരോപണം.
സിഖ് വിരുദ്ധ കലാപത്തില്‍ പൗരന്മാരെ കൊന്നൊടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് ഉത്തരവിടുകയായിരുന്നെന്ന് 1984ലെ സിഖ് വിരുദ്ധ കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്റെ രേഖയിലുണ്ട്. ഭാരത സര്‍ക്കാര്‍ അവരുടെ തന്നെ പൗരന്മാരെ കൊന്നൊടുക്കിയ ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു സിഖ് വിരുദ്ധ കലാപം. ഈ കര്മ്മത്തിന് രാജ്യം നീതി കാത്തിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു.
നേരത്തെ രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരന് എന്നു വിളിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം വിവാദമായിരുന്നു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെയായിരുന്നു മോദി ഇങ്ങനെ പറഞ്ഞത്. ഇതിനു പിന്നാലെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ മോദിയ്ക്കെതിരെ രംഗത്തുവന്നിരുന്നു.
പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ കമ്മീഷന് മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്കുകയാണുണ്ടായത്.
ഇതിനു പിന്നാലെ കഴിഞ്ഞദിവസവും മോദി രാജീവ് ഗാന്ധിയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. അതിര്‍ത്തി രക്ഷയ്ക്കുള്ള യുദ്ധക്കപ്പല്‍ രാജീവ് ഗാന്ധി ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ചെന്നായിരുന്നു മോദിയുടെ ആരോപണം. ഡല്‍ഹിയില്‍ രാംലീല മൈതാനത്തെ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കവേയായിരുന്നു മോദിയുടെ പരാമര്‍ശം.
It’s on record of Nanavati Commission that probed the 1984 anti-Sikh riots, the biggest genocide of India in which the government killed its own citizens, that instructions to kill came directly from the then PM Rajiv Gandhi’s office.
— BJP (@BJP4India) May 9, 2019
The country awaits justice for this karma. pic.twitter.com/UouJo7Pq75
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."